IND vs ENG |നായകനായി കരുത്തറിയിച്ചു; ജയ്‌സ്വാളിനു പിന്നാലെ സെഞ്ച്വറി നേടി ഗിൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ ആധിപത്യം

ഒന്നാം ദിവസം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് പിന്നിട്ടു. 44 പന്തുകളിൽ നിന്നാണ് ജയ്‌സ്വാൾ സെഞ്ച്വറി നേടിയത്. പിറകേ 140 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ ഉൾപ്പെടെ ഗില്‍ 102 റണ്‍സ് കുറിച്ചു.
England vs India, 1st Test
England vs India, 1st Test Source : X / BCCI
Published on

ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. യശസ്വി ജയ്‌സ്വാളിനും നായകൻ ശുഭ്‌മാൻ ഗില്ലിനും സെഞ്ച്വറി. ഋഷഭ് പന്തിന് അർധ സെഞ്ച്വറി. ഒന്നാം ദിവസം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് പിന്നിട്ടു. 44 പന്തുകളിൽ നിന്നാണ് ജയ്‌സ്വാൾ സെഞ്ച്വറി നേടിയത്. പിറകേ 140 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ ഉൾപ്പെടെ ഗില്‍ 102 റണ്‍സ് കുറിച്ചു.

രണ്ട് സെഞ്ച്വറികളുടെ കരുത്തിലാണ് ആദ്യദിനം ഇന്ത്യ മികച്ച സ്കോറിലെത്തിലെത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 42 റൺസെടുത്ത കെ എൽ രാഹുൽ, അരങ്ങേറ്റക്കാരനായ സായ് സുദർശൻ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ബെൻ സ്റ്റോക്സ്, ബ്രെയ്‌ഡൻ കെയ്‌സ് എന്നിവരാണ് വിക്കറ്റെടുത്തത്.

England vs India, 1st Test
IND vs ENG | 'ഗംഭീര'മാകുമോ ടീം ഇന്ത്യ! മക്കെല്ലത്തിൻ്റെ 'ബാസ് ബോൾ' ശൈലിക്ക് ഇന്ത്യൻ കോച്ചിൻ്റെ മറുപടിയെന്താകും?

100 കടന്നതിനു പിന്നാലെ യശസ്വിയെ ഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മടക്കി. നിലവിൽ നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെന്ന നിലയില്‍. 118 റണ്‍സുമായി ഗില്ലും കൂട്ടിന് ഋഷഭ് പന്തുമാണ് ക്രീസില്‍. പന്ത് അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. 4 ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്തു.

രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങി പ്രധാന സീനിയർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. യുവതാരം ശുഭ്മൻ ​ഗിൽ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി കളത്തിലെത്തിയെന്ന സവിശേഷതയും ഇന്നത്തെ മാച്ചിനുണ്ട്. വിജയത്തോടെ പരമ്പര തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മത്സരങ്ങൾക്ക് കൂടി പരമ്പരയോടെ തുടക്കമായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com