IPL 2026 Auction | കൂടുതൽ പണംവാരിയ 10 വിദേശ താരങ്ങളെ പരിചയപ്പെടാം

ബംഗ്ലാദേശി പേസർ മുസ്തഫിസുർ റഹ്മാന് വേണ്ടി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വാശിയേറിയ ലേലം വിളിയാണ് നടത്തിയത്.
IPL 2026 Auction
Published on
Updated on

അബുദാബി: ഐപിഎൽ 2026 മിനി താരലേലത്തിലെ ഏറ്റവും ചെലവേറിയ 10 വിദേശ താരങ്ങളെ പരിചയപ്പെടാം. ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തന്നെയാണ് ലിസ്റ്റിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയത് ശ്രീലങ്കൻ പേസറായ മതീഷ പതിരനയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഇരുവരെയും സ്വന്തമാക്കിയത്.

അതേസമയം, വിദേശ താരങ്ങളിൽ മൂന്നാമതെത്തിയത് ഇംഗ്ലണ്ടിൻ്റെ ഓൾറൗണ്ടറായ ലിയാം ലിവിങ്സ്റ്റൺ ആണ്. സൺറൈസേഴ്സ് ഹൈദരാബാദാണ് 13 കോടി രൂപയ്ക്ക് ലിവിങ്സ്റ്റണെ സ്വന്തമാക്കിയത്.

നാലാം സ്ഥാനത്തെത്തിയ ബംഗ്ലാദേശി പേസർ മുസ്തഫിസുർ റഹ്മാന് വേണ്ടി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വാശിയേറിയ ലേലം വിളിയാണ് നടത്തിയത്. ഒടുവിൽ 9.20 കോടി രൂപയ്ക്ക് ബംഗ്ലാ പേസറെ ഷാരൂഖ് ഖാൻ്റെ കൊൽക്കത്ത റാഞ്ചി.

IPL 2026 Auction
"ലോകകപ്പിൽ സൂര്യയും ശുഭ്മാൻ ഗില്ലും ഇന്ത്യയുടെ വിജയശിൽപ്പികളാകും"; ഫോമിലല്ലാത്ത ഇന്ത്യൻ നായകന്മാരെ പിന്തുണച്ച് അഭിഷേക് ശർമ

ഐപിഎല്ലിൽ പണം വാരുന്ന 10 വിദേശ താരങ്ങളെ പരിചയപ്പെടാം

1. കാമറൂൺ ഗ്രീൻ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (25.20 കോടി)

2. മതീശ പതിരന - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (18 കോടി രൂപ)

3. ലിയാം ലിവിംഗ്സ്റ്റൺ - സൺറൈസേഴ്സ് ഹൈദരാബാദ് (13 കോടി)

4. മുസ്തഫിസുർ റഹ്മാൻ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (9.20 കോടി)

5. ജോഷ് ഇംഗ്ലിസ് - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (8.60 കോടി)

6. ജേസൺ ഹോൾഡർ - ഗുജറാത്ത് ടൈറ്റൻസ് (7 കോടി)

7. ബെൻ ദ്വാർഷുയിസ് - പഞ്ചാബ് സൂപ്പർ കിങ്സ് (4.40 കോടി)

8. പതും നിസ്സങ്ക - ഡൽഹി ക്യാപിറ്റൽസ് (4 കോടി)

9. കൂപ്പർ കോണോളി - പഞ്ചാബ് സൂപ്പർ കിങ്സ് (3 കോടി)

10. ജാക്ക് എഡ്വേർഡ്സ് - സൺറൈസേഴ്സ് ഹൈദരാബാദ് (3 കോടി)

2026 ഐപിഎല്ലിൽ പണം വാരിയ ഇന്ത്യൻ യുവതാരങ്ങൾ

  • പ്രശാന്ത് വീർ - സി‌എസ്‌കെ (14.20 കോടി)

  • കാർത്തിക് ശർമ - സി‌എസ്‌കെ (14.20 കോടി)

  • ആഖിബ് നബി - ഡൽഹി ക്യാപിറ്റൽസ് (8.40 കോടി)

  • മുകുൾ ചൗധരി - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (2.60 കോടി)

  • തേജസ്വി സിംഗ് - കെകെആർ (3 കോടി)

  • അശോക് ശർമ - ഗുജറാത്ത് ടൈറ്റൻസ് (90 ലക്ഷം)

  • കാർത്തിക് ത്യാഗി - കെകെആർ (30 ലക്ഷം)

  • നമൻ തിവാരി - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (ഒരു കോടി)

  • സുശാന്ത് മിശ്ര - രാജസ്ഥാൻ റോയൽസ് (90 ലക്ഷം)

  • യാഷ് രാജ് പുഞ്ച - രാജസ്ഥാൻ റോയൽസ് (30 ലക്ഷം)

  • പ്രശാന്ത് സോളങ്കി - കെകെആർ (30 ലക്ഷം)

  • വിഘ്നേഷ് പുത്തൂർ - രാജസ്ഥാൻ റോയൽസ് (30 ലക്ഷം)

  • ശിവങ് കുമാർ - സൺറൈസേഴ്സ് ഹൈദരാബാദ് (30 ലക്ഷം)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com