

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഓവര്‍ അവസാനിക്കാന്‍ അഞ്ച് ബോളുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയ ലക്ഷ്യമായ 226 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കെ. എല്‍. രാഹുലിന്റെയും നിസങ്കയുടെയും അര്‍ധ സെഞ്ച്വറികളാണ് ക്യാപിറ്റല്‍സിന് ജയം സമ്മാനിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്തത് രാജസ്ഥാന്‍ റോയല്‍സ് ആണ്. യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യന്‍ഷിയുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. ഇരുവരും പ്രതീക്ഷയ്ക്ക് വക നല്‍കാതെ പുറത്തായി. ജയ്‌സ്വാള്‍ മൂന്ന് പന്തില്‍ ആറ് റണ്‍സ് നേടിയും വൈഭവ് രണ്ട് പന്തില്‍ നാല് റണ്‍സ് നേടിയും പുറത്തായി.
ധ്രുവ് ജുറേല്‍ 30 പന്തില്‍ 42 റണ്‍സ് നേടി പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ റിയാന്‍ പരാഗ് അര്‍ധ സെഞ്ച്വറി നേടി. 50 ബോളില്‍ 90 റണ്‍സ് ആണ് റിയാന്‍ നേടിയത്. ജഡേജ 20 റണ്‍സും ഡോണോവാന്‍ ഫറേറിയ 47 റണ്‍സും നേടി.
നിസങ്കയും കെഎല്‍ രാഹുലുമാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍മാരായി ഇറങ്ങിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. നിസങ്ക 33 പന്തില്‍ 62 റണ്‍സ് എടുത്തപ്പോള്‍ കെഎല്‍ രാഹുല്‍ 40 പന്തില്‍ 75 റണ്‍സ് നേടി. നിതീഷ് റാണ 17 പന്തില്‍ 33 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 11 പന്തില്‍ 18 റണ്‍സും അഷുതോഷ് ശര്‍മ 15 പന്തില്‍ 25 റണ്‍സുമെടുത്തു.