

ഡൽഹി: 2026 സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) മിനി താരലേലം ഡിസംബർ 14നും 17നും ഇടയിൽ അബുദാബിയിൽ വച്ച് നടക്കും. 2023ൽ ദുബായിൽ വച്ച് ലേലം സംഘടിപ്പിച്ചതിന് ശേഷം തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യക്ക് പുറത്ത് വച്ച് ലേലം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ചായിരുന്നു ഐപിഎൽ മെഗാ താരലേലം നടന്നത്.
അതേസമയം, ഇത്തവണ മിനി ലേലമായിരിക്കും നടക്കുക. കളിക്കാരെ നിലനിർത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10 ഫ്രാഞ്ചൈസികൾക്കും നവംബർ 15 വരെ സമയമുണ്ട്.
ഐപിഎല്ലിൽ 2026 സീസണിൽ സഞ്ജു സാംസണെ ഇനി ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ കാണാനാകും. രാജസ്ഥാനും ചെന്നൈയും ഇതു സംബന്ധിച്ച് ധാരണയിലെത്തി എന്നാണ് റിപ്പോർട്ടുകൾ.
സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, സാം കറൻ എന്നീ താരങ്ങളെ ചെന്നെ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിന് വിട്ടു നൽകും. ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.
റോയൽസും സൂപ്പർ കിംഗ്സും ഈ മാറ്റത്തിൽ ഉൾപ്പെട്ട മൂന്ന് കളിക്കാരുമായി സംസാരിച്ചു. അതനുസരിച്ച് രണ്ട് ഫ്രാഞ്ചൈസികളും ഐപിഎൽ ഗവേണിംഗ് കൗൺസിലിന് താൽപ്പര്യ പത്രവും അയച്ചിട്ടുണ്ട്.