ഐപിഎൽ മാർച്ച് 28 മുതൽ; ഫൈനൽ മെയ് 31ന്

ഇന്ന് വൈകീട്ടാണ് തീയതി മാറ്റിയത് സംബന്ധിച്ച സ്ഥിരീകരണം വന്നത്
ഐപിഎൽ മാർച്ച് 28 മുതൽ; ഫൈനൽ മെയ് 31ന്
Source: X
Published on: 
Updated on: 

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പത്തൊമ്പതാം സീസൺ മാർച്ച് 28ന് ആരംഭിക്കും. നേരത്തെ മാർച്ച് 26ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. അതേസമയം, ഫൈനൽ മത്സരം നേരത്തെ നിശ്ചയിച്ചതു പോലെ മെയ് 31ന് നടക്കും. ഇന്ന് വൈകീട്ടാണ് തീയതി മാറ്റിയത് സംബന്ധിച്ച സ്ഥിരീകരണം വന്നത്.

എന്നാൽ മത്സരക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, അത് അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. അസം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ മത്സരക്രമവും പ്രഖ്യാപിച്ചേക്കും.

ഐപിഎൽ മാർച്ച് 28 മുതൽ; ഫൈനൽ മെയ് 31ന്
കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടക്കും; വാടക തര്‍ക്കത്തില്‍ ജിസിഡിഎയുമായി ധാരണയിലെത്തി

ആർസിബി ഉൾപ്പെടുന്ന ഉദ്ഘാടന മത്സരത്തിൻ്റെ വേദിയെ ചൊല്ലിയാണ് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ആർസിബിയുടെ വിജയാഘോഷ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകർ മരിച്ച സംഭവത്തെ മുൻനിർത്തി ആർസിബിയുടെ ഹോം മത്സരങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റുവാനും സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ആർസിബി മാനേജ്മെൻ്റ് ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് കണക്കിലെടുത്ത് ഇത്തവണത്തെ മത്സരക്രമം രണ്ടു തവണയായി പ്രഖ്യാപിക്കുവാനും സാധ്യതയുണ്ട്. മലയാളി താരം സഞ്ജു വി.സാംസൺ ചെന്നെ സൂപ്പർ കിംഗ്സിലേക്ക് മാറിയ ശേഷം ആദ്യമെത്തുന്ന സീസൺ എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

News Malayalam 24x7
newsmalayalam.com