
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിനെ നോട്ടമിട്ടിട്ട് കാലം ഏറെയായി. എന്നാൽ സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ മഞ്ഞക്കടലിന് മുന്നിൽ അവതരിപ്പിക്കണമെങ്കിൽ കുറച്ച് സാങ്കേതികമായ തടസങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കാം.
ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോ ഓപ്പണായി കഴിഞ്ഞുവെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത മിനി താരലേലത്തിന് ഒരാഴ്ച മുമ്പ് വരെ ഈ വിൻഡോ ഓപ്പണായിരിക്കും. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ സമാപിച്ചത് ജൂണ്‍ മൂന്നിനായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ട്രാന്‍സ്ഫര്‍ വിന്‍ഡോയും ഓപ്പണായിട്ടുണ്ട് എന്നാണ് വ്യക്തമാവുന്നത്. അടുത്ത താരലേലം എപ്പോഴായിരിക്കുമെന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
താരലേലത്തിനു ഒരാഴ്ച മുമ്പ് ട്രേഡിങ് വിന്‍ഡോ അടയ്ക്കുമെങ്കിലും ലേലത്തിന് ശേഷം വീണ്ടും ഇതു തുറക്കും. പുതിയ ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ 30 ദിവസം ബാക്കിയുള്ളപ്പോഴാണ് പിന്നീട് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുക. ഈ കാലയളവിലെല്ലാം ഫ്രാഞ്ചൈസികള്‍ക്ക് പരസ്പരം കളിക്കാരെ വാങ്ങാനും വില്‍ക്കാനുമെല്ലാം സാധിക്കുകയും ചെയ്യും. പക്ഷേ, അടുത്ത ലേലത്തില്‍ വാങ്ങുന്നവരെ ട്രേഡിങ് വിന്‍ഡോയില്‍ വില്‍ക്കാന്‍ ടീമുകള്‍ക്കു സാധിക്കില്ല.
സാധാരണ ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരു ഒളിക്കാരനെ ട്രേഡ് ചെയ്യുന്നത് നിലവിലെ കരാര്‍ പ്രകാരമുള്ള അതേ ശമ്പളത്തിനാണ്. ഉദാഹരണമായി രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിൻ്റെ നിലവിലെ ശമ്പളം 18 കോടിയാണ്. അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയാല്‍ അവിടെയും ഇതേ ശമ്പളം തന്നെയാകും കിട്ടുക.
ഇത്രയധികം ഉയര്‍ന്ന പ്രതിഫലം നല്‍കണമെങ്കില്‍ ചെന്നൈയുടെ അക്കൗണ്ടിൽ ഈ തുക ഉണ്ടായിരിക്കുകയും വേണം. അതില്ലെങ്കില്‍ 18 കോടി രൂപയ്ക്കു ആനുപാതികമായുള്ള കളിക്കാരെ അവര്‍ വില്‍ക്കേണ്ടതുണ്ട്. എന്നാല്‍ റോയല്‍സിലെ അതേ ശമ്പളം നല്‍കിയാലേ ട്രാൻസ്ഫർ സംഭവിക്കൂവെന്ന് കരുതേണ്ടതില്ല. ചിലപ്പോള്‍ നിലവിലെ ടീമില്‍ ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ ശമ്പളത്തേക്കാള്‍ കൂടുതലോ, കുറച്ചോ നല്‍കിയാലും ട്രാന്‍സ്ഫര്‍ നടക്കാം. ഇക്കാര്യം ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമമായി തീരുമാനിക്കൂ.
ലീഗിലെ ഫീസിനെക്കുറിച്ച് മാത്രമേ ചര്‍ച്ചകള്‍ സാധിക്കുകയുള്ളൂ. താരത്തിൻ്റെ കരാര്‍ സംബന്ധിച്ചായിരിക്കില്ല ഇത്. ഇവയെല്ലാം വിജയകരമായാലും ട്രാന്‍സ്ഫര്‍ സംഭവിക്കണമെങ്കില്‍ ബിസിസിഐയുടെ അനുമതി കൂടി വേണം. ബിസിസിഐ സമ്മതിച്ചാല്‍ മാത്രമെ ഏതൊരു ട്രാൻസ്ഫറും സാധ്യമാകൂ.