മുംബൈ :ഐപിഎല്ലിലെ നിർണായക മത്സരത്തിൽ വെല്ലുവിളിച്ച ലഖ്നൗവിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ. ലഖ്നൗ സൂപ്പർ ജയിന്റ്സ് ഉയർത്തിയ 229 റൺസ് എന്ന വിജയലക്ഷ്യം അനായാസം മറികടന്നാണ് മുംബൈ അതിശയിപ്പിച്ചത്. തുടക്കം തന്നെ മിന്നിച്ചാണ് മുംബാ മറുപടി ബാറ്റിങിനിറങ്ങിയത്. ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും റിക്കൽട്ടനും ചേർന്ന് വെറും 10.5 ഓവറിൽ 143 റൺസ് ചേർത്ത് വിജയം എളുപ്പമാക്കി. 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മുംബൈ വിജയം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലഖ്‌നൗവിനെ നിക്കോളാസ് പുറന്റെ ബാറ്റിങാണ് കൂറ്റൻ സ്‌കോറിലെത്തിച്ചത്. 21 പന്തിൽ നിന്ന് എട്ട് സിക്‌സറുകളും ഒരു ഫോറുമടക്കം 63 റൺസാണ് പുറൻ നേടിയത്. മിച്ചൽ മാർഷ് (44), എയ്ഡൻ മാർക്രം (31), ഹിമ്മത് സിങ് (40) എന്നിവരും മികച്ച പ്രകടനം നടത്തിയതോടെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് ലഖ്‌നൗ നേടി. ലഖ്‌നൗവിന് വേണ്ടി എം സിദ്ധാർത്ഥ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.