സഞ്ജു.. അഭിഷേക്.. വൈഭവ്; ക്രൈസ്റ്റ് ചർച്ചിൽ തകർത്തടിക്കാൻ വൈഭവ് സൂര്യവൻഷി

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിനിടെ ഇഷാൻ കിഷന് ഇടുപ്പിന് പരിക്കേറ്റിരുന്നു.
Ishan Kishan ruled out of second New Zealand T20I, Vaibhav Suryavanshi will play
Published on: 
Updated on: 

ഡൽഹി: ഇന്ത്യക്കായി വീണ്ടും പാഡ് അണിയാൻ കൗമാര സൂപ്പർതാരം വൈഭവ് സൂര്യവൻഷി. ന്യൂസിലൻഡിന് എതിരായ രണ്ടാം ടി20യിൽ താരം കളിച്ചേക്കുമെന്ന് ടീം അധികൃതർ സൂചന നൽകി. പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായാണ് കൗമാര താരമെത്തുന്നത്. വൈഭവിന് മുൻഗണന നൽകുമെന്ന് ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക്. രണ്ടാം ടി20 പോരാട്ടം നാളെ ക്രൈസ്റ്റ് ചർച്ചിൽ നടക്കും.

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിനിടെ ഇഷാൻ കിഷന് ഇടുപ്പിന് പരിക്കേറ്റിരുന്നു. ബാറ്റിങ്ങിനിടയിൽ ബാറ്റിങ് ഓർഡറിൽ മാറ്റങ്ങൾ വരുത്തിയത് ഈ പരിക്കിനെ തുടർന്നാണെന്ന് മത്സര ശേഷം ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക്ക് വിശദീകരിച്ചു.

പതിവായി മൂന്നാം നമ്പരിൽ ഇറങ്ങാറുള്ള ഇഷാൻ കിഷൻ തിലക് വർമ്മയ്ക്ക് ശേഷം അഞ്ചാം നമ്പറിലാണ് ക്രീസിലെത്തിയത്. എന്നാൽ മൂന്ന് പന്തുകൾ മാത്രം നേരിട്ട താരം ഒരു റണ്ണെടുത്ത് പുറത്താവുകയായിരുന്നു.

Ishan Kishan ruled out of second New Zealand T20I, Vaibhav Suryavanshi will play
കായിക താരങ്ങൾ മന്ത്രിമാർ വിളിച്ചില്ലെന്ന് കരുതി നിരാശപ്പെടരുത്, മത്സരിക്കുന്നത് പണത്തിന് വേണ്ടിയാകരുത്: പി.ടി. ഉഷ

"ഇഷാൻ കിഷന് പരിക്കുള്ളതു കൊണ്ടാണ് തിലക് വർമ്മയെ സ്ഥാനക്കയറ്റം നൽകി ഇറക്കിയത്. പൂർണമായി ആരോഗ്യനില വീണ്ടെടുക്കാത്ത പക്ഷം അടുത്ത മത്സരത്തിലും കിഷൻ കളിക്കാനിടയില്ല. കിഷൻ കളിച്ചില്ലെങ്കിൽ പകരക്കാരനായി വൈഭവ് സൂര്യവൻഷിക്ക് ടീമിൽ അവസരം ലഭിക്കാൻ സാധ്യതയേറെയാണ്," കോച്ച് സിതാൻഷു കൊട്ടക്ക് വ്യക്തമാക്കി.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിൽ ഒക്ടോബർ 24നാണ് രണ്ടാം ടി20 മത്സരം നടക്കുന്നത്.

News Malayalam 24x7
newsmalayalam.com