ഡൽഹിയോട് 40 റൺസിന് തോറ്റ് കൊൽക്കത്ത

30 പന്തിൽ 60 റൺസ് നേടിയ കെ.എൽ. രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ
ഡൽഹിയോട് 40 റൺസിന് തോറ്റ് കൊൽക്കത്ത
Source: X
Published on
Updated on

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനോട് റൺസ് പരാജയം നേരിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 204 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 18.4 ഓവറിൽ ഓൾ ഔട്ട് ആവുകയായിരുന്നു. 30 പന്തിൽ 60 റൺസ് നേടിയ കെ.എൽ. രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ.

25 പന്തിൽ 39 റൺസ് നേടിയ അക്സർ പട്ടേലും 19 പന്തിൽ 28 റൺസ് നേടിയ ഡേവിഡ് മില്ലറും 17 പന്തിൽ 24 റൺസ് നേടിയ സാഹിൽ പരേഖുമാണ് ഡൽഹി ബാറ്റിങ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ഡൽഹിയോട് 40 റൺസിന് തോറ്റ് കൊൽക്കത്ത
കെകെആറിനെതിരായ മത്സരത്തിലെ ഹാർദിക്കിൻ്റെ രോഷപ്രകടനത്തെ ന്യായീകരിച്ച് മുംബൈ കോച്ച്

കൊൽക്കത്തയുടെ അജിൻക്യ രഹാനെ 39 പന്തിൽ 63 റൺസെടുത്തുവെങ്കിലും ബാറ്റിങ് നിരയിൽ മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല. ഫിൻ അലൻ, മനീഷ് പാണ്ഡെ, റോവൻ പവൽ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചുവെങ്കിലും മറ്റാർക്കും ഒറ്റ അക്കം കടക്കാനായില്ല.

News Malayalam 24x7
newsmalayalam.com