LSG vs SRH, IPL 2026 | ഫിഫ്റ്റിയോടെ പന്ത്, ആദ്യ ജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്; പോയിൻ്റ് ടേബിളിൽ ഏഴാമത്

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടക്കുന്നത്.
LSG skipper Rishabh Pant
Published on
Updated on

ഹൈദരബാദ്: ഐപിഎല്ലിലെ സൂപ്പർ സൺഡേയിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ അനായാസ വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ കുതിപ്പ്. സീസണിൽ ലഖ്നൗ നേടുന്ന ആദ്യ വിജയമാണിത്. ജയത്തോടെ ലഖ്നൗ പോയിൻ്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ സന്ദർശകർ മറികടക്കുകയായിരുന്നു. സ്കോർ, ഹൈദരാബാദ് - 156/9 (20), ലഖ്നൗ - 160/5 (19.5).

ക്യാപ്റ്റൻ റിഷഭ് പന്ത് (50 പന്തിൽ 69), എയ്ഡൻ മാർക്രം (27 പന്തിൽ 45) എന്നിവരുടെ ബാറ്റിങ് മികവിലാണ് ലഖ്നൗ അനായാസം ജയം കണ്ടെത്തിയത്. ഹൈദരാബാദിനായി ഹർഷ് ദുബെ രണ്ടും ഇഷാൻ മലിംഗയും ശിവാംഗ് കുമാറും ഓരോ വീതം വിക്കറ്റെടുത്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 157 റൺസ് വിജയലക്ഷ്യമാണ് ഹൈദരാബാദ് ഉയർത്തിയത്.

Sunrisers Hyderabad vs Lucknow Super Giants

ടോസ് നേടിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നായകൻ റിഷഭ് പന്ത് ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹെൻറിച് ക്ലാസൻ്റേയും നിതീഷ് കുമാർ റെഡ്ഡിയും അർധസെഞ്ച്വറികളാണ് ഹൈദരാബാദിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചെടുത്തത്. നിതീഷ് കുമാർ റെഡ്ഡി (33 പന്തിൽ 56), ഹെൻറിച് ക്ലാസൻ (41 പന്തിൽ 62) എന്നിവരാണ് ഹൈദരാബാദ് സ്കോർ 150 കടത്തിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 116 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 156/9 റൺസെടുത്തു.

Sunrisers Hyderabad vs Lucknow Super Giants
LSG skipper Rishabh Pant
ഷമി, യൂ ബ്യൂട്ടി...!! ലഖ്നൗ അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ വിക്കറ്റ്! വീഡിയോ കാണാം

ഒരു ഘട്ടത്തിൽ 7.1 ഓവറിൽ 26/4 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ തുടക്കം നൽകിയ ഓപ്പണർമാരായ അഭിഷേകും ഹെഡും ഇന്ന് പാടെ നിരാശപ്പെടുത്തി. മുഹമ്മദ് മഷിയുടെ തീപാറും പന്തുകൾക്ക് മുന്നിൽ ഇരുവരും നിശബ്ദരായെന്നതാണ് വാസ്തവം.

നിതീഷ് കുമാർ റെഡ്ഡിയെ (33 പന്തിൽ 56) മണിമാരൻ സിദ്ധാർഥ് പ്രിൻസ് യാദവിൻ്റെ കൈകളിലെത്തിച്ചു. ഹെൻറിച് ക്ലാസനെ (41 പന്തിൽ 62) അവേശ് ഖാൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ കൈകളിലെത്തിച്ചു. ഹർഷ് ദുബെയെ (0) അവേശ് ഖാനും ശിവാംഗിനെ (5) പ്രിൻസ് യാദവും ക്ലീൻ ബൗൾഡാക്കി. മുഹമ്മദ് ഷമി, അവേശ് ഖാൻ, പ്രിൻസ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

ട്രാവിസ് ഹെഡ് (7), അഭിഷേക് ശർമ (0), ഇഷാൻ കിഷൻ (1) ലിയാം ലിവിങ്സ്റ്റൺ (14) എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷമി, അവേശ് ഖാൻ, പ്രിൻസ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ബാറ്റിങ് പവർപ്ലേയിൽ 22/3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com