IPL 2026 | ലഖ്നൗവിനെ 141ൽ എറിഞ്ഞിട്ട് ഡൽഹി ക്യാപിറ്റൽസ്; മൂന്ന് വീതം വിക്കറ്റുമായി തിളങ്ങി നടരാജനും എങ്കിടിയും

ഡൽഹി ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിൻ്റെ കരുത്തിലാണ് ലഖ്നൗവിനെ 150ൽ താഴെ എറിഞ്ഞിടാൻ സന്ദർശകർക്ക് സാധിച്ചത്.
LSG vs DC LIVE Score, IPL 2026 Live Cricket Score
Published on
Updated on

ലഖ്നൗ: ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ റിഷഭ് പന്തിൻ്റെ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ബൗളിങ് മികവിൽ 141ൽ എറിഞ്ഞിട്ട് അക്സർ പട്ടേലിൻ്റെ ഡൽഹി ക്യാപിറ്റൽസ്. പേസർമാരായ ടി. നടരാജൻ, ലുങ്കി എങ്കിടി (മൂന്ന് വീതം വിക്കറ്റ്) സ്പിന്നർ കുൽദീപ് യാദവ് (രണ്ട് വിക്കറ്റ്) എന്നീ ഡൽഹി ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിൻ്റെ കരുത്തിലാണ് ലഖ്നൗവിനെ 150ൽ താഴെ എറിഞ്ഞിടാൻ സന്ദർശകർക്ക് സാധിച്ചത്.

ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിലും ലഖ്നൗ താരങ്ങളെ നിലയുറപ്പിച്ച് കളിക്കാൻ ഡൽഹി ബൗളർമാർ അനുവദിച്ചില്ല. 36 റൺസെടുത്ത അബ്ദുൾ സമദ്, 35 റൺസെടുത്ത മിച്ചെൽ മാർഷ് എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല.

LSG vs DC LIVE Score, IPL 2026 Live Cricket Score
27 കോടിയുടെ നിർഭാഗ്യം പന്തിനെ വിടാതെ പിന്തുടരുന്നോ? ഇക്കുറി അത് റണ്ണൗട്ടിൻ്റെ രൂപത്തിൽ

18.4 ഓവറിൽ 141 റൺസ് എന്ന നിലയിലാണ് എൽഎസ്‍ജിയുടെ ഇന്നിങ്സ് അവസാനിച്ചത്. അവസാന ഓവറിൽ എങ്കിടി അടുത്തടുത്ത പന്തുകളിൽ ആൻറിച്ച് നോർട്ടെയേയും (0), മൊഹ്സിൻ ഖാനേയും (0) പുറത്താക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com