

ഐപിഎല്ലിൽ ലക്നൗവിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ്. ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബിന്റെ തകർപ്പൻ ജയം. ലക്നൗ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സിക്‌സടിച്ചാണ് ശ്രേയസ് സെഞ്ചുറിയും വിജയത്തിലെത്തിച്ചത്. നേരത്തെ, ടോസ് നേടിയ പഞ്ചാബ് ലക്നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഈ ജയത്തോടെ 14 മത്സരങ്ങളില്‍ 15 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തെത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.
20 ഓവറിൽ വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസ് എന്ന മികച്ച സ്കോറിലേക്ക് ലക്നൗ എത്തിയത്. ലക്നൗവിനു വേണ്ടി ഓപ്പണറായെത്തിയ ജോഷ് ഇംഗ്ലിസ് അർധ സെഞ്ച്വറി നേടി. 44 പന്തിൽ 72 റൺസ് ആണ് താരം നേടിയത്. എന്നാൽ ആ ഫോം അതേ രീതിയിൽ തുടർന്നില്ല. പിറകേയെത്തിയ അർഷിൻ കുൽക്കർണി പൂജ്യത്തിനും നിക്കോളാസ് പൂരാൻ രണ്ട് റൺസിനും പുറത്തായി. പിന്നീട് ആയുഷ് ബദോനി, ഋഷഭ് പന്ത്, അബ്ദുൾ സമദ് എന്നിവരാണ് മികച്ച സ്കോറിലേക്കെത്തിച്ചത്.
സീസണിലുടനീളം ദയനീയ പ്രകടനം കാഴ്ചവെച്ച ലഖ്നൗ, 13 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ അവസാസ്ഥാനത്താണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റം ഉൾപ്പെടെ സവിഷേതകൾ പലതുണ്ടായിരുന്നിട്ടും ലക്നൗവിന് പ്രതീക്ഷ പോലെ ഉയരാനായില്ല. ലക്നൌവിന്റെ തുടർച്ചയായ തോൽവികളും പ്ലേഓഫ് കാണാതെയുള്ള പുറത്താകലുമെല്ലാം ഏറ്റുപറഞ്ഞ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ആരോധകരോട് ക്ഷമ ചോദിച്ചു.
ഇന്നത്തെ മത്സരം പൂർത്തിയാകും മുൻപേ മുൻപേയായിരുന്നു പന്തിന്റെ പ്രതികരണം. 'ഇത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ സീസണായിരുന്നു. അതെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ടീമിന് ഇതില്‍ വലിയ പാഠങ്ങളുണ്ട്. ആരാധകരോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരും എന്നായിരുന്നു പന്ത് പറഞ്ഞത്.