എൽക്ലാസിക്കോയിൽ സഞ്ജുവിന് പുതിയ റോൾ?

എല്ലാ കണ്ണുകളും ആകാംക്ഷയോടെ വിടരുന്നത് തലയുടെ തിരിച്ചുവരവ് ഇന്ന് ഉണ്ടാകുമോ എന്നറിയാനാണ്...
Sanju Samson CSK
Published on
Updated on

വാംഖഡെയിൽ ഇന്ന് എൽക്ലാസിക്കോ പോര്... അഞ്ച് വീതം ഐപിഎൽ കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും വീണ്ടും നേർക്കുനേർ വരുമ്പോൾ ആവേശം കൊടികയറുമെന്ന് ഉറപ്പാണ്...

ഹിറ്റ്മാൻ രോഹിത്തിനേയും സംഘത്തേയും അവരുടെ തട്ടകത്തിൽ നേരിടാൻ സഞ്ജു സാംസണും കൂട്ടരും എത്തുമ്പോൾ... എല്ലാ കണ്ണുകളും ആകാംക്ഷയോടെ വിടരുന്നത് തലയുടെ തിരിച്ചുവരവ് ഇന്ന് ഉണ്ടാകുമോ എന്നറിയാനാണ്...

മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിലൂടെ ധോണി ടീമിലേക്ക് തിരിച്ചെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. പരിക്കുമൂലം സീസണിലെ ആദ്യ 6 മത്സരങ്ങൾ ധോണിക്ക് നഷ്ടമായിരുന്നു. ടീം മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ 'തല'യുടെ വരവ് ഗുണകരമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Sanju Samson CSK
ലഖ്നൗവിനെ തകർത്തത് 40 റൺസിന്; വിജയവഴിയിൽ തിരിച്ചെത്തി രാജസ്ഥാൻ

നേരത്തെ ചെന്നൈയ്ക്ക് വേണ്ടി ഇംപാക്ട് പ്ലെയറായി കളിച്ച ആയുഷ് മാത്രേയ്ക്ക് പകരമായി ഇക്കുറി ധോണിയെ പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. മാത്രെ പരിക്കേറ്റ് പുറത്തുപോയതോടെ പകരക്കാരനായി ധോണി ടീമിലെത്തും. പരിക്കിൽ നിന്ന് മുക്തനായി ധോണി തിരിച്ചെത്തിയാൽ വിക്കറ്റ് കീപ്പറുടെ റോൾ സഞ്ജു തലയ്ക്ക് കൈമാറും. പിന്നീട് ഫീൽഡറുടെ റോളിലാകും താരം ഗ്രൗണ്ടിലെത്തുക.

ഇംപാക്ട് പ്ലേയറുടെ റോളിലേക്കും സഞ്ജുവിനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് മുൻ സിഎസ്കെ താരമായ ബദരീനാഥ് അഭിപ്രായപ്പെട്ടിരുന്നു. സീസണിൽ ആദ്യമായി ധോണി ടീമിലേക്ക് തിരിച്ചെത്തുമ്പോൾ മികച്ച ഫോമിലുള്ള സഞ്ജു സാംസണെ 'ഇംപാക്ട് പ്ലേയറായി' മാത്രം കളിപ്പിക്കാൻ ഫ്രാഞ്ചൈസി ധൈര്യപ്പെടുമോ എന്നതാണ് പ്രധാന സംശയം.

ഈ സീസണിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 192 റൺസുമായി ചെന്നൈയുടെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനാണ് സഞ്ജു. മോശം തുടക്കത്തിന് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ മലയാളി താരം... ഡൽഹിക്കെതിരെ പുറത്താകാതെ 115 റൺസും.. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 48 റൺസും നേടി... എന്നാൽ ഹൈദരാബാദിനെതിരെ ഏഴ് റൺസിനാണ് പുറത്തായത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ സഞ്ജുവിൻ്റെ ആദ്യത്തെ എൽ ക്ലാസിക്കോ പോരാട്ടമാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com