മൂന്നാം ദിനവും കരുത്തുകാട്ടി കിവീസ്; ന്യൂസിലാൻഡിന് 243 റൺസ് ലീഡ്

ഇന്ത്യ 246ന് പുറത്ത്, രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 3ന് 133
മൂന്നാം ദിനവും കരുത്തുകാട്ടി കിവീസ്; ന്യൂസിലാൻഡിന് 243 റൺസ് ലീഡ്
Published on: 
Updated on: 

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനത്തിലെ കളി അവസാനിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് ഒരുപടി മുന്നില്‍. ആദ്യ ഇന്നിങ്‌സില്‍ 356 റണ്‍സ് എടുത്ത ന്യൂസിലാന്‍ഡിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര 246 എന്ന ടോട്ടലില്‍ ചുരുങ്ങി. രണ്ടാം ഇന്നിങ്‌സിലും മികച്ച തുടക്കമാണ് ന്യൂസിലാന്‍ഡിന് ലഭിച്ചത്.

116ന് 6 എന്ന നിലയിൽ മൂന്നാംദിനം കളി ആരംഭിച്ച ഇന്ത്യന്‍ വാലറ്റത്തിനും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. 130 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ബാക്കിയുള്ള വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടതോടെ ന്യൂസിലാന്‍ഡിന് 110 റണ്‍സിന്റെ ലീഡിന്റെ ലീഡ് ലഭിച്ചു. പത്താമനായി പുറത്തായ ദ്രുവ് ജുറലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വലിയ ആഘാതത്തില്‍ നിന്ന് രക്ഷിച്ചത്. 170 പന്തില്‍ 88 റണ്‍സാണ് ജുറല്‍ നേടിയത്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ന്യൂസിലാന്‍ഡിന് നായകന്‍ ടോം ലാതമിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന്, മൂന്നാം ദിവസത്തെ കളി മതിയാക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 133 എന്ന ശക്തമായ നിലയിലാണ് ന്യൂസിലാന്‍ഡുള്ളത്. ആദ്യ ഇന്നിങ്‌സിലെ ലീഡ് ഉള്‍പ്പെടെ ഇപ്പോള്‍ 243 റണ്‍സാണ് ന്യൂസിലാന്‍ഡ് ലീഡ് ചെയ്യുന്നത്.