

വെല്ലിങ്ടൺ : ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ടീം ബോളിങ് തിരഞ്ഞെടുത്തു. പേസ് ബോളര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്ന വെല്ലിങ്ടണിലെ ബേസില്‍ റിസര്‍വില്‍ ജസ്പ്രീത് ബുംറയും സംഘവും ആഞ്ഞുവീശിത്തുടങ്ങിയിരിക്കുകയാണ്. കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് ന്യൂസിലാന്‍ഡ് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നേരിടുന്നത്. ആദ്യ 31 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് മാത്രമാണ് കിവികള്‍ക്ക് നേടാന്‍ കഴിഞ്ഞത്.
മത്സരത്തില്‍ മുഹമ്മദ് സിറാജിനെ കൂടാതെയാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയിരിക്കുന്നത്. അന്‍ഷുല്‍ കാംബേജ് ആണ് ആണ് ബുംറക്കൊപ്പം പന്തെടുത്തിരിക്കുന്നത്. പ്രസിദ്ധ് കൃഷ്ണയും ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.
തന്റെ ആദ്യ 10 ഓവറിനിടെ തന്നെ അഞ്ച് മെയ്ഡന്‍ ഓവറുള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.