വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെസ്റ്റ് ഇൻഡീസിനുവേണ്ടി ഏറ്റവുമധികം ടി20 മത്സരങ്ങൾ കളിച്ച താരമാണ് നിക്കോളാസ് പൂരൻ. ടി20യിൽ ഏറ്റവുമധികം റൺവേട്ട നടത്തിയ വെസ്റ്റ് ഇൻഡീസ് കളിക്കാരനും നിക്കോളാസാണ്. ഇന്ന് രാവിലെ സമൂഹ മാധ്യമത്തിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
61ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനായി പാഡണിഞ്ഞ പൂരൻ മൂന്ന് സെഞ്ച്വറികൾ സഹിതം 1,983 റൺസ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനായി ടി20യിൽ ഏറ്റവുമധികം റൺസ് നേടിയ താരം കൂടിയാണ് പൂരൻ.
ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവുമധികം സിക്സറുകൾ പറത്തിയ താരമെന്ന ലോക റെക്കോർഡ് നിക്കൊളാസ് പൂരൻ്റെ പേരിലാണ്.