വൈഭവിന്റെ ബാറ്റിൽ 'എൻവിഡിയ ചിപ്പുകളോ'? ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്

വൈഭവിന്റെ ബാറ്റിംഗിനെ ആഗോള ടെക് ഭീമനായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെടുത്തി ഐസ്‌ലൻഡ് ക്രിക്കറ്റ് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
Vaibhav Suryavanshi
Vaibhav Suryavanshicourtesy' BCCI
Published on: 
Updated on: 

ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026 ടൂർണമെന്റിൽ യു.എ.ഇ എ ടീമിനെതിരെ വെടിക്കെട്ട് ഇന്നിംഗ്സുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ചും ട്രോളിയും കായികലോകം. വെറും 53 പന്തിൽ 204 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ ബാറ്റിംഗിനെ ആഗോള ടെക് ഭീമനായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെടുത്തി ഐസ്‌ലൻഡ് ക്രിക്കറ്റ് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

'ബാറ്റിൽ എ.ഐ ചിപ്പുകൾ തിരിച്ചെത്തി'വൈഭവിന്റെ അവിശ്വസനീയമായ സിക്സറടി കണ്ടതോടെയാണ് രസകരമായ പ്രതികരണവുമായി ഐസ്‌ലൻഡ് ക്രിക്കറ്റ്, സമൂഹമാധ്യമമായ എക്‌സിൽ (X) എത്തിയത്.

എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിന്റെ തിരിച്ചുവരവിനെ വൈഭവിന്റെ ബാറ്റിംഗുമായി കൂട്ടിക്കെട്ടിയായിരുന്നു ഇവരുടെ തമാശ: "ചൊവ്വാഴ്ച ജെൻസൻ ഹുവാങ് എൻവിഡിയ സി.ഇ.ഒ ആയി തിരിച്ചെത്തിയതും, ബുധനാഴ്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിലെ എ.ഐ (AI) ചിപ്പുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതും വെറുമൊരു യാദൃച്ഛികതയല്ല" — ഐസ്‌ലൻഡ് ക്രിക്കറ്റ് കുറിച്ചു.