
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഓവൽ ടെസ്റ്റ് മാച്ച് ആവേശകരമായ അന്ത്യത്തിലേക്ക് കുതിക്കവെ ഇന്ത്യയെ തുണച്ച് പെരുമഴ! ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റി ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസ് കൂടി വേണമെന്ന സ്ഥിതിയിൽ മഴ പെയ്യുകയായിരുന്നു. ഇതോടെ നാലാം ദിവസത്തെ മത്സരം ഉപേക്ഷിച്ചു. നാല് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസ് കൂടി കണ്ടെത്തിയാൽ മതി.
രണ്ടാമിന്നിങ്സിൽ 76.2 ഓവറിൽ 339-6 എന്ന നിലയിലാണ് ഇംഗ്ലീഷ് ടീം ബാറ്റിങ് തുടരുന്നത്. നാലു വിക്കറ്റുകള്‍ മാത്രം കയ്യിലിരിക്കെ ഇംഗ്ലണ്ടിന് മത്സരത്തിൽ ഇപ്പോൾ വ്യക്തമായ മുൻതൂക്കമുണ്ട്.
ജോ റൂട്ടിനൊപ്പം (105) ഹാരി ബ്രൂക്ക് (111) സെഞ്ച്വറിയുമായി ടീമിനെ അനായാസം മുന്നോട്ടു നയിച്ചു. ബ്രൂക്കിനെ ആകാശ്‌ദീപ് പുറത്താക്കി. നിലവിൽ ജാമി സ്മിത്തും (2) ജാമി ഓവർട്ടണുമാണ് (0) ക്രീസിൽ.
ഓപ്പണർ ബെൻ ഡക്കറ്റിനെ (54) പ്രസിദ്ധ് കൃഷ്ണ കെ.എൽ. രാഹുലിൻ്റെ കൈകളിലെത്തിച്ചു. 27 റൺസെടുത്ത ഒലീ പോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കി. നിലവിൽ തകർപ്പൻ ഫോമിലുള്ള ജോ റൂട്ടും (41) ഹാരി ബ്രൂക്കുമാണ് (63) ക്രീസിൽ. നാലാം വിക്കറ്റിൽ ഇരുവരും മികച്ച പടുത്തുയർത്തിയത്.
പരമ്പര സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് പേസർ ജോഷ് ടങ്. ഇന്ത്യക്കെതിരെ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്നാണ് ടങ് പറയുന്നത്. ഓവലിൽ നിർണായകമായ നാലാം ദിനത്തിന് മുന്നോടിയായി സംസാരിക്കവേയാണ് ടങ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
"ഞങ്ങള്‍ വളരെ ശാന്തരാണ്. ലക്ഷ്യത്തെ കുറിച്ച് കൂടുതലായി ചിന്തിക്കുന്നില്ല. ഞങ്ങള്‍ക്കുള്ള ബാറ്റിങ് കരുത്ത് വെച്ച് നോക്കുമ്പോള്‍ ഈ ലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കാന്‍ കഴിയാതിരിക്കാന്‍ ഒരു കാരണവുമില്ല," ജോഷ് ടങ് പറഞ്ഞു.