ലോക ചാംപ്യന്‍മാരായി തിരിച്ചെത്തിയപ്പോള്‍ തന്നത് 25 ലക്ഷത്തിന്റെ വണ്ടിച്ചെക്ക്; മുന്‍ പാക് താരത്തിന്റെ വെളിപ്പെടുത്തല്‍

അന്ന് ടീമിന് ആകെ ലഭിച്ച ഏക പ്രതിഫലം ഐസിസിയില്‍ നിന്ന് മാത്രമായിരുന്നുവെന്നും പാക് താരം
Image: X
Image: X
Published on

ന്യൂഡല്‍ഹി: പാക് സര്‍ക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ പാക് ക്രിക്കറ്റ് താരം. 2009 ല്‍ പാകിസ്ഥാന്‍ ടി20 ലോക ചാമ്പ്യന്‍മാരായപ്പോള്‍ നടന്ന സംഭവമാണ് മുന്‍ സ്പിന്നര്‍ സയീദ് അജ്മല്‍ വെളിപ്പെടുത്തിയത്. ടി20 ലോകകപ്പ് രണ്ടാം എഡിഷനിലെ ജേതാക്കളായിരുന്നു യൂനുസ് ഖാന്‍ നയിച്ച പാകിസ്ഥാന്‍ ടീം.

ശ്രീലങ്കയെ തോല്‍പ്പിച്ച് കീരീടവുമായി തിരിച്ചെത്തിയ പാക് ടീമിലെ ഓരോ അംഗങ്ങള്‍ക്കും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന യുസുഫ് റാസ ഗിലാനി 25 ലക്ഷത്തിന്റെ ചെക്ക് നല്‍കി. എന്നാല്‍, ഈ ചെക്കുമായി ബാങ്കിലെത്തിയപ്പോള്‍ ബൗണ്‍സ് ആയി എന്നാണ് സയീദ് അജ്മലിന്റെ വെളിപ്പെടുത്തല്‍.

Image: X
"ഏഷ്യ കപ്പ് തരാം, പക്ഷെ ഒരു കണ്ടീഷൻ"; ഇന്ത്യൻ ടീമിന് മുന്നിൽ നിബന്ധന വച്ച് പാക് മന്ത്രി

ഒരു യൂട്യൂബ് ചാനലിനോടാണ് സയീദ് അജ്മലിന്റെ വെളിപ്പെടുത്തല്‍. ലോക ചാംപ്യന്മാരായി പാകിസ്ഥാനില്‍ തിരിച്ചെത്തിയപ്പോള്‍ കാര്യമായ പണമൊന്നും ലഭിച്ചിരുന്നില്ല. പിന്നാലെ, ശ്രീലങ്കയിലേക്കുള്ള പര്യടനത്തിനും പോയി. അന്നത്തെ പ്രധാനമന്ത്രി ടീമിനെ വിളിച്ചു വരുത്തി എല്ലാവര്‍ക്കും 25 ലക്ഷം രൂപയുടെ ഓരോ ചെക്ക് വീതം നല്‍കി. ഇത് ലഭിച്ചപ്പോള്‍ വലിയ സന്തോഷമായി. കാരണം ഈ ചെക്ക് മാത്രമായിരുന്നു ആകെ ലഭിച്ച പാരിതോഷികം.

പക്ഷെ, ചെക്കുമായി ബാങ്കിലെത്തിയപ്പോള്‍ ബൗണ്‍സായി. സര്‍ക്കാര്‍ നല്‍കിയ ചെക്ക് ബൗണ്‍സായപ്പോള്‍ ഞെട്ടിപ്പോയെന്നും സയീദ് അജ്മല്‍ പറഞ്ഞു. പിസിബി മേധാവി വിഷയം കൈകാര്യം ചെയ്യുമെന്നാണ് ടീമിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. സര്‍ക്കാരിന്റെ വാഗ്ദാനമാണെന്നായിരുന്നു പറഞ്ഞത്. അന്ന് ടീമിന് ആകെ ലഭിച്ച ഏക പ്രതിഫലം ഐസിസിയില്‍ നിന്ന് മാത്രമായിരുന്നു. സയീദ് അജമല്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com