സ്‌കോട്ട്‌ലന്‍ഡ് ടീമിലെ പാക് വംശജന്‍; ടി20 ലോകകപ്പില്‍ വീണ്ടും ആശങ്ക

പാക് വംശജനായ പേസര്‍ സഫ്യാന്‍ ഷരീഫിന്റെ വിസയുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്
സ്‌കോട്ട്‌ലന്‍ഡ് ടീമിലെ പാക് വംശജന്‍; ടി20 ലോകകപ്പില്‍ വീണ്ടും ആശങ്ക
Image: X
Published on
Updated on

ബംഗ്ലാദേശിനെ ഒഴിവാക്കിയതോടെ ടി20 ലോകകപ്പില്‍ അവസരം ലഭിച്ച ടീമാണ് സ്‌കോട്ട്‌ലന്റ്. അപ്രതീക്ഷിതമായ അവസരത്തിനു പിന്നാലെ, ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളും സ്‌കോട്ട്‌ലന്റ് ആരംഭിച്ചിരുന്നു.

താരങ്ങളുടെ വിസ അടക്കം ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണഅ ടീം മാനേജ്‌മെന്റ്. എന്നാല്‍, സ്‌കോട്ട്‌ലന്റിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നാണ് സൂചന. പാകിസ്ഥാന്‍ വംശജനായ പേസര്‍ സഫ്യാന്‍ ഷരീഫിന്റെ വിസയുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.

യുഎസ്, ഇംഗ്ലണ്ട് ടീമുകളിലെ പാക് താരങ്ങളുടെ കാര്യത്തില്‍ നേരത്തേ തന്നെ തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഇതേ സാഹചര്യങ്ങളായിരിക്കും സ്‌കോട്ട്‌ലന്റ് താരമായ സഫ്യാന്‍ ഷരീഫിനും നേരിടേണ്ടി വരിക. എന്നാല്‍, സങ്കീര്‍ണതകള്‍ പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്‌കോട്ട്‌ലന്റ്.

ഐസിസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് ക്രിക്കറ്റ് സ്‌കോട്ട്‌ലന്റ് മേധാവി ട്രൂഡി ലിന്‍ഡ്‌ബ്ലേഡ് അറിയിച്ചു.

വിസ നടപടികള്‍ക്ക് മൂന്ന് ദിവസമാണോ 45 ദിവസമാണോ എടുക്കുക എന്ന് അറിയില്ല. കഴിഞ്ഞ 48 മണിക്കൂറായി താരങ്ങളുടെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 7 നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. സമയം കുറവായതിനാൈല്‍ വിസ ലഭിക്കുന്നതിനായി ബിസിസിഐയുമായും ഇന്ത്യന്‍ സര്‍ക്കാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐസിസി ഉറപ്പ് നല്‍കിയതായും ലിന്‍ഡ്‌ബ്ലേഡ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com