

മുംബൈ: ഐപിഎല്ലിൽ സീസണിൽ 13 വർഷത്തിന് ശേഷം ദൈവത്തിൻ്റെ പോരാളികൾ ജയിച്ചു തുടങ്ങിയപ്പോൾ ആരാധകർ ഇതൊന്നുമല്ല പ്രതീക്ഷിച്ചിരുന്നത്. സീസണിലെ തുടർച്ചയായ നാലാം തോൽവിയുമായി പോയിൻ്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് പതിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈയെ ബഹുദൂരം പിന്നിലാക്കി സീസണിലെ നാലാം ജയം സ്വന്തമാക്കിയ പഞ്ചാബ് സൂപ്പർ കിങ്സ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.
അഞ്ച് വീതം മത്സരങ്ങൾ കളിച്ചപ്പോൾ പഞ്ചാബ് കിങ്സിന് 9 പോയിൻ്റും മുംബൈയ്ക്ക് രണ്ട് പോയിൻ്റും മാത്രമാണുള്ളത്. 8 പോയിൻ്റ് നേടിയ ആർസിബി രണ്ടാമതും, അത്ര തന്നെ പോയിൻ്റുള്ള രാജസ്ഥാൻ റോയൽസ് മൂന്നാം സ്ഥാനത്താണ്.
ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ ഹാർദികിൻ്റെ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിനാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ട പഞ്ചാബ് നിശ്ചിത 20 ഓവറിൽ 195/6 എന്ന നിലയിൽ ഭേദപ്പെട്ട വിജയലക്ഷ്യമാണ് ഉയർത്തിയത്. എന്നാൽ മറുപടിയായി 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്ത പഞ്ചാബ് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. സീസണിൽ ഒരു തോൽവി മാത്രമാണ് പഞ്ചാബ് ഇതുവരെ വഴങ്ങിയത്.
പഞ്ചാബിനായി പ്രഭ്‌സിമ്രൻ സിങ് (39 പന്തിൽ പുറത്താകാതെ 80), ശ്രേയസ് അയ്യർ (35 പന്തിൽ 66) എന്നിവർ അർധ സെഞ്ച്വറികളുമായി തിളങ്ങി. പ്രിയാംശ് ആര്യ (15), കൂപ്പർ കൊണോളി (17), മാർക്കസ് സ്റ്റോയ്‌നിസ് (10) എന്നിവരും ചെറിയ സംഭാവനകൾ നൽകി. മുംബൈ ബൗളർമാരിൽ എ.എം. ഗസൻഫാർ രണ്ടും ഷർദുൽ താക്കൂർ ഒരു വിക്കറ്റും നേടി. 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പഞ്ചാബി പേസർ അർഷ്ദീപ് സിങ്ങാണ് പ്ലേയർ ഓഫ് ദി മാച്ച്.
പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ ഇലവനിൽ ഇടംപിടിച്ച ക്വിൻ്റൺ ഡി കോക്ക്, സെഞ്ച്വറിയോടെ ടീമിന് ഭേദപ്പെട്ട ഒന്നാമിന്നിങ്സ് സ്കോർ സമ്മാനിച്ചിരുന്നു . ഡി കോക്കിൻ്റെ (60 പന്തിൽ 112) സെഞ്ച്വറിയുടേയും നമൻ ധിറിൻ്റെ (31 പന്തിൽ 50) ഫിഫ്റ്റിയുടേയും കരുത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടിയത്.
റിയാൻ റിക്കെൽട്ടനേയും (2) സൂര്യകുമാർ യാദവിനേയും (0) തുടക്കത്തിലേ നഷ്ടമായതോടെ മുംബൈ 2.2 ഓവറിൽ 12/2 എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ നമൻ ധിറിനെ കൂട്ടുപിടിച്ച് ഡി കോക്ക് 68 പന്തിൽ നിന്നും 122 റൺസിൻ്റെ പാർട്ണർഷിപ്പ് പടുത്തുയർത്തി.
ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം 41 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തി. ഹാർദിക് 14 റൺസെടുത്ത് മാർക്കോ ജാൻസണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നും മാർക്കോ ജാൻസണും ശശാങ്ക് സിങ്ങും ഓരോ വീതവും വിക്കറ്റെടുത്തു.