വൈഭവിൻ്റെ 'വൈഭവ'ത്തിൽ എലിമിനേറ്ററിൽ ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ

29 പന്തിൽ 97 റൺസെടുത്ത വൈഭവ് സൂര്യവൻഷി തന്നെയാണ് രാജസ്ഥാൻ്റെ ടോപ് സ്കോറർ
വൈഭവിൻ്റെ 'വൈഭവ'ത്തിൽ എലിമിനേറ്ററിൽ ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ
Source: X
Published on
Updated on

ഐപിഎല്ലിൽ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് പ്രകടനത്തിൻ്റെ കരുത്തിൽ ക്വാളിഫയറിൽ കടന്ന് രാജസ്ഥാൻ റോയൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെ എലിമിനേറ്ററിൽ പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ്റെ നേട്ടം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 244 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് 19.2 ഓവറിൽ 196 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

29 പന്തിൽ 97 റൺസെടുത്ത വൈഭവ് സൂര്യവൻഷി തന്നെയാണ് രാജസ്ഥാൻ്റെ ടോപ് സ്കോറർ. 21 പന്തിൽ അർധ സെഞ്ച്വറി തികച്ച ധ്രുവ് ജുറൈൽ, 29 പന്തില്‍ 29 റൺസുമായി യശസ്വി ജയ്സ്വാൾ 12 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റൻ റിയാന്‍ പരാഗ് എന്നിവരും രാജസ്ഥാൻ ബാറ്റിങ് നിരയുടെ ശക്തി തെളിയിച്ചു.

വൈഭവിൻ്റെ 'വൈഭവ'ത്തിൽ എലിമിനേറ്ററിൽ ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ
'സിക്സർ ബോസ്'; ഗെയിലിൻ്റെ റെക്കോർഡും തകർത്ത് വൈഭവ്

അതേസമയം, 20 പന്തില്‍ 38 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. 21 പന്തിൽ 35 റൺസുമായി സലീൽ അറോറയും 11 പന്തിൽ 33 റൺസുമായി ഇഷാൻ കിഷനും ഹൈദരാബാദിൻ്റെ സ്കോർ ഉയർത്താൻ നോക്കിയെങ്കിലും രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ സ്കോർ മറികടക്കാനായില്ല.

News Malayalam 24x7
newsmalayalam.com