

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് മേൽ ഗുജറാത്ത് ടൈറ്റൻസിന് 77 റൺസിൻ്റെ കൂറ്റൻ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മുന്നോട്ട് വച്ച 230 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 16.3 ഓവറിൽ 152 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ പോയിൻ്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തി.
44 പന്തിൽ 84 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ. ഓപ്പണർമാരായി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേർന്ന് ഗംഭീര തുടക്കമാണ് ഗുജറാത്തിന് നൽകിയത്. ഇരുവരും ചേർന്ന് 118 റൺസാണ് ഗുജറാത്തിന് സംഭാവന ചെയ്തത്. സായ് സുദർശൻ 36 പന്തില്‍ 55 റണ്‍സും വാഷിംഗ്ടണ്‍ സുന്ദര്‍ 20 പന്തില്‍ 37 റൺസുമെടുത്തു.
25 പന്തിൽ 38 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് രാജസ്ഥാൻ്റെ ടോപ് സ്കോറർ . 16 പന്തിൽ 36 റൺസെടുത്ത വൈഭവ് സൂര്യവൻശിയാണ് രണ്ടാമത്.