
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വൻ തിരിച്ചടിയായി വൈസ് ക്യാപ്ടൻ ഋഷഭ് പന്തിൻ്റെ പരിക്ക്. താരത്തിനേറ്റ പരിക്ക് അതീവ ഗുരുതരമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ പന്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പരമ്പര നഷ്ടമാകും.
ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ബാറ്റ് ചെയ്യവെയാണ് പന്തിൻ്റെ കാലിന് പരിക്കേറ്റത്. പിന്നാലെ താരം റിട്ടയേർഡ് ഹർട്ടായി ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു.
ക്രിസ് വോക്സിൻ്റെ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് പന്ത് കാലിൽ ശക്തമായി വന്നിടിച്ചത്. വേദന കൊണ്ട് പുളഞ്ഞ താരം അധികം വൈകാതെ ഗ്രൗണ്ട് വിട്ടിരുന്നു.