Royal Challenges Bengaluru vs Punjab Kings | IPL 2025 Final: രണ്ട് മാസത്തിലേറെയായി നീണ്ട ഐപിഎൽ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങാനിരിക്കുകയാണ്. കന്നിക്കിരീടം ലക്ഷ്യമിട്ട് ഫൈനലിൽ ആർസിബിയും പഞ്ചാബ് കിംഗ്‌സുമാണ് ഏറ്റുമുട്ടും. ആദ്യകിരീടം ലക്ഷ്യമിട്ടാണ് രണ്ട് ടീമുകളും ഇറങ്ങുന്നത്.
18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ മുന്നണിപ്പോരാളി വിരാട് കോഹ്‌ലി. രജത് പടിദാറാണ് അവരുടെ കപ്പിത്താൻ. പഞ്ചാബ് കിംഗ്‌സിന് സ്വപ്നകിരീടം സമ്മാനിക്കാൻ കരുത്തനായ നായകൻ ശ്രേയസ് അയ്യരുണ്ട്. കരുത്തർ പലരും പൊരുതിവീണ പതിനെട്ടാം അങ്കത്തിൻ്റെ കളത്തിൽ അവസാന പോരാട്ടം സീസണിൽ ടീമുകളെ ഉടച്ചുവാർത്തെത്തിയ രണ്ട് സംഘങ്ങൾ തമ്മിലാണ്. ഇത്തവണ വിജയം ആര് നേടിയാലും ചരിത്രം പിറക്കും.
Countdown’s 🔛. So is destiny ❤
— IndianPremierLeague (@IPL) June 3, 2025
Who will walk away as the 𝐍𝐞𝐰 𝐂𝐡𝐚𝐦𝐩𝐢𝐨𝐧 tonight? 🏆#TATAIPL | #RCBvPBKS | #Final | #TheLastMile | @RCBTweets | @PunjabKingsIPL pic.twitter.com/LOIImXfXpI
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്ക്വയർ ബൗണ്ടറികൾക്ക് ഇരുവശത്തും 64 മീറ്ററാണ് ദൂരം. ഈ ഗ്രൗണ്ടിൽ ബൗണ്ടറിയിലേക്കുള്ള പരമാവധി ദൂരം 72 മീറ്ററാണ്. മികച്ച ബാറ്റിങ് വിക്കറ്റാണ് അഹമ്മദാബാദിലേത്. ഈ വിക്കറ്റിൽ 200 റൺസിന് മുകളിലുള്ള സ്കോറുകൾ പോലും അനായാസം മറികടക്കാനാകും. ഇവിടെ ബാക്ക് ഓഫ് ലെങ്ത്തിലേയും സ്ക്വയർ ബൗണ്ടറികളും പ്രയോജനപ്പെടുത്തേണ്ടത് പ്രധാനമാണ്. ഈ സീസണിൽ അഹമ്മദാബാദിൽ നടന്ന 8 മത്സരങ്ങളിൽ 6 എണ്ണവും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചിട്ടുള്ളത്.
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്താകണം പഞ്ചാബ് നായകന്റെ തീരുമാനം.
🚨 Toss 🚨@PunjabKingsIPL won the toss and elected to bowl first against @RCBTweets in the Grand #Final
— IndianPremierLeague (@IPL) June 3, 2025
Updates ▶ https://t.co/U5zvVhbXnQ#TATAIPL | #RCBvPBKS | #TheLastMile pic.twitter.com/OG9rob7n0U
Punjab Kings XI vs RCB: പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ് (Wk), ശ്രേയസ് അയ്യർ (c), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി, അർഷ്ദീപ് സിംഗ്, കൈൽ ജാമിസൺ, വിജയ്കുമാർ വൈശാഖ് , യുസ്വേന്ദ്ര ചാഹൽ.
ഇംപാക്ട് പ്ലെയർ: പ്രഭ്സിമ്രാൻ സിംഗ്
Royal Challengers Bengaluru XI vs PBKS: ഫിലിപ്പ് സോൾട്ട്, വിരാട് കോഹ്‌ലി, മായങ്ക് അഗർവാൾ, രജത് പട്ടീദാർ (c), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ (WK), റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാർ, യാഷ് ദയാൽ, ജോഷ് ഹേസൽവുഡ്.
സുയാഷ് ശർമ ഇംപാക്ട് പ്ലെയർ ആയേക്കും
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: ഫിലിപ്പ് സോള്‍ട്ടിന്റെ (16) വിക്കറ്റാണ് ബെംഗളൂരുവിന് നഷ്ടമായത്. കൈൽ ജാമിസൺ എറിഞ്ഞ പന്തില്‍ ശ്രേയസ് അയ്യർ ക്യാച്ചെടുക്കുകയായിരുന്നു. സ്കോർ RCB: 18-1
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: അർഷ്ദീപിന്റെ പന്തില്‍ യുസ്വേന്ദ്ര ചാഹൽ ക്യാച്ച് എടുക്കുകയായിരുന്നു. 18 പന്തില്‍ 24 റണ്‍സാണ് മായങ്ക് നേടിയത്. പവർപ്ലേയില്‍ 55 റണ്‍സാണ് ആർസിബി സ്കോർ ചെയ്തത്.
ആർസിബി സ്കോർ: 61/2.
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: 16 പന്തില്‍ 26 റണ്‍സെടുത്ത് നില്‍ക്കെയാണ് ആർസിബി നായകന്‍ രജത് പട്ടീദാർ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. കൈൽ ജാമിസണാണ് വിക്കറ്റ്.
വിരാട് കോഹ്ലിയും (28) ലിയാം ലിവിംഗ്‌സ്റ്റണും (2) ആണ് ക്രീസില്‍.
Kyle Jamieson says 🗣️ That's how you comeback 💪
— IndianPremierLeague (@IPL) June 3, 2025
He gets the #RCB skipper with a superb pinpoint yorker 🎯@RCBTweets 102/3 after 12 overs.
Updates ▶ https://t.co/U5zvVhcvdo#TATAIPL | #RCBvPBKS | #Final | #TheLastMile pic.twitter.com/MGAWHMQusT
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: OUT!!! ആർസിബിക്ക് നാലാം വിക്കറ്റും നഷ്ടം. 35 പന്തിൽ 43 റൺസെടുത്ത വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് വീണത്.
134-4 (15.2 Over)
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: രാജാക്കന്മാർ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല! പഞ്ചാബ് ബൗളർമാരെ ബൗണ്ടറി കടത്തി ജിതേഷ് ശർമ. ഒന്‍പത് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സുമായി ഗ്രൗണ്ടില്‍ തീയാകുകയാണ് ബെംഗളൂരൂ താരം. ആർസിബി സ്കോർ: 167-5
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: വിജയ്കുമാർ വൈശാഖിന്റെ പന്തില്‍ ജിതേഷ് ശർമ പുറത്ത്. 10 പന്തില്‍ 24 റണ്‍സെടുത്താണ് ജിതേഷിന്റെ മടക്കം. ഇനി അവശേഷിക്കുന്നത് രണ്ട് ഓവറുകള്‍ മാത്രം.
ആർസിബി സ്കോർ: 171-6
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: 4 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് കൈൽ ജാമിസണ്‍ സ്പെല്‍ അവസാനിപ്പിച്ചത്. സോൾട്ട്, പട്ടീദാർ, ലിവിംഗ്സ്റ്റൺ എന്നിവരുടെ വിക്കറ്റുകളാണ് ജാമിസണ്‍ വീഴ്ത്തിയത്.
Kyle Jamieson says 🗣️ That's how you comeback 💪
— IndianPremierLeague (@IPL) June 3, 2025
He gets the #RCB skipper with a superb pinpoint yorker 🎯@RCBTweets 102/3 after 12 overs.
Updates ▶ https://t.co/U5zvVhcvdo#TATAIPL | #RCBvPBKS | #Final | #TheLastMile pic.twitter.com/MGAWHMQusT
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: 200 കടക്കാനാകാതെ ബെംഗളൂരൂ... ഐപിഎല്‍ ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ പഞ്ചാബിന് മുന്നില്‍ റണ്‍സ് വിജയലക്ഷ്യം ഉയർത്തി ആർസിബി. അർഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ മാത്രം മൂന്ന് വിക്കറ്റുകളാണ് ബെംഗളൂരുവിന് നഷ്ടമായത്.
സ്കോർ: 190/9
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ പന്ത് ബൗണ്ടറി കടത്തി പ്രിയാൻഷ് ആര്യ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി പ്രിയാന്‍ഷും പ്രഭ്സിമ്രാൻ സിംഗുമാണ് ക്രീസില്‍.
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായി. 19 പന്തില്‍ 24 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് വീണത്. ഹേസല്‍വുഡിന്റെ പന്തില്‍ ഫില്‍ സോള്‍ട്ട് ക്യാച്ച് എടുക്കുകയായിരുന്നു.
സ്കോർ: 43-1
Pause it. Rewind it. Watch it again 🫡
— IndianPremierLeague (@IPL) June 3, 2025
Phil Salt with a clutch grab under pressure ❤
Was that the game-defining catch? 🤔
Updates ▶ https://t.co/U5zvVhcvdo#TATAIPL | #RCBvPBKS | #Final | #TheLastMile | @RCBTweets pic.twitter.com/o0gpkjLOCV
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: പഞ്ചാബിന്റെ പ്രിയാന്‍ഷ് ആര്യ ബൗണ്ടറി ലൈനിന് അടുത്ത് ഇങ്ങനെ ഒരു 'പറവ'യെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: കൃണാല്‍ പാണ്ഡ്യയുടെ പന്തില്‍ ഭുവനേശ്വർ കുമാർ ക്യാച്ചെടുത്താണ് പ്രഭ്സിമ്രാന്‍ പുറത്തായത്. 22 പന്തില്‍ 26 റണ്‍സാണ് താരം നേടിയത്.
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: പഞ്ചാബിന്റെ മുഴുവന്‍ പ്രതീക്ഷയുടെയും ഭാരം ശ്രേയസിനു മേലായിരുന്നു. അത് താങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല. രണ്ട് പന്തില്‍ വെറും ഒരു റണ്‍ എടുത്താണ് ശ്രേയസ് ഐയ്യർ പുറത്തായത്. റൊമാരിയോ ഷെപ്പേർഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ച് എടുക്കുകയായിരുന്നു.
പഞ്ചാബ് സ്കോർ: 79-3
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: പഞ്ചാബ് സ്കോറിങ്ങിന് തടയിടാന്‍ കൃണാല്‍ സ്വയം ചുമതലയേറ്റതായി തോന്നുന്നു. 13-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കൃണാല്‍ ജോഷ് ഇംഗ്ലിസിനെ പുറത്താക്കി. നാല് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് താരം നേടിയത്.
സ്കോർ: 98-4
Royal Challenges Bengaluru vs Punjab Kings | IPL 2025 Final: ഐപിഎല്‍ ഫൈനലിലെ 17 ഓവർ പഞ്ചാബ് ഒരു കാരണവശാലും മറക്കില്ല. ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറില്‍ രണ്ട് വിക്കറ്റാണ് കിംഗ്സിന് നഷ്ടമായത്. നിർണായക സമയത്ത് നഷ്ടമായത് നെഹാല്‍ വധേരയുടേയും (15) മാർക്കസ് സ്റ്റോയിനിസിന്റെയും (6) വിക്കറ്റുകള്‍.
സ്കോർ: 142-6
ഐപിഎല്‍ 2025ലെ അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് ഇനി 29 റണ്‍സ് കൂടി.
18 വർഷത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ആർസിബി ഐപിഎല്‍ 2025 ചാംപ്യന്മാരായിരിക്കുന്നു. അവർ എത്രമാത്രം ഈ വിജയം ആഗ്രഹിച്ചിരുന്നുവെന്നത് അവസാന ഓവറില്‍ കപ്പ് ഉറപ്പിച്ചപ്പോള്‍ വിരാട് കോഹ്ലിയുടെ കണ്ണുകള്‍ നിറഞ്ഞതിലുണ്ട്. ആറ് റണ്‍സിനാണ് ബെംഗളൂരൂ റോയല്‍ ചലഞ്ചേഴ്സിന്റെ വിജയം.
സ്കോർ
ആർസിബി: 190-9
പിബികെഎസ്: 184-7