'വര്‍ഷം നൂറ് കോടിയിലേറെ വരുമാനം'; സച്ചിന്‍, ധോണി, കോഹ്ലി എന്നിവരുടെ പരസ്യ വരുമാനത്തെ കുറിച്ച് രവി ശാസ്ത്രി

മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വരുമാനത്തെ കുറിച്ചായിരുന്നു ചോദ്യം
സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്ലി
image: social media NEWS MALAYALAM 24X7
Published on

പരസ്യത്തിലൂടെ ക്രിക്കറ്റ് താരങ്ങള്‍ സമ്പാദിക്കുന്നത് എത്രയാകും. സാധാരണക്കാര്‍ക്ക് കൗതുകമുണ്ടാക്കുന്ന കാര്യമാണിത്. ഇതില്‍ മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ മൈക്കല്‍ വോണ്‍, അലിസ്റ്റര്‍ കുക്ക്, ഫില്‍ ടഫ്‌നെല്‍, ഡേവിഡ് ലോയ്ഡ് എന്നിവര്‍ ഹോസ്റ്റ് ചെയ്യുന്ന 'സ്റ്റിക്ക് ടു ക്രിക്കറ്റ്' പോഡ്കാസ്റ്റിലാണ് രവി ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വരുമാനത്തെ കുറിച്ചായിരുന്നു ചോദ്യം.

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര താരങ്ങള്‍ പരസ്യത്തിലൂടെ മാത്രം കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നാണ് രവി ശാസ്ത്രി പറയുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നീ താരങ്ങള്‍ മാത്രം ഒരു വര്‍ഷം നൂറ് കോടിയിലേറെ രൂപ പരസ്യങ്ങളിലൂടെ മാത്രം സമ്പാദിക്കുന്നുണ്ട്.

സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്ലി
ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ റൂട്ട് രണ്ടാമൻ; മുന്നിലുള്ളത് സച്ചിന്‍ മാത്രം, മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിന് ലീഡ്

താരങ്ങള്‍ തങ്ങളുടെ കരിയറില്‍ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ ഒരു ദിവസം 15-20 പരസ്യങ്ങള്‍ ലഭിക്കും. തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളുകള്‍ക്കിടയിലും താരങ്ങള്‍ക്ക് പരസ്യങ്ങള്‍ ലഭിക്കാറുണ്ട്. താരങ്ങളുടെ വരുമാനത്തെ കുറിച്ച് കേട്ടപ്പോള്‍ മൈക്കല്‍ വോണ്‍ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്.

സച്ചിന്‍, ധോണി, കോഹ്ലി എന്നിവരെ പോലുള്ള താരങ്ങള്‍ 15-20 ല്‍ കൂടുതല്‍ പരസ്യങ്ങള്‍ ചെയ്യും. അതും ഒരു ദിവസം മാത്രം.

ഇന്ത്യയില്‍ ക്രിക്കറ്റ് എന്നത് വന്‍ വ്യവസായമാണെന്നാണ് രവി ശാസ്ത്രിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. 1983 ലെ ലോകകപ്പ് വിജയത്തിനു ശേഷവും ഐപിഎല്‍ ആരംഭിച്ചതിനു ശേഷവും ഇന്ത്യയിലെ ക്രിക്കറ്റ് വ്യവസായം വളര്‍ന്നു. ടിവി റൈറ്റ്‌സ്, സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യങ്ങള്‍ എന്നിവയിലൂടെയാണ് പ്രധാനമായും വരുമാനം ലഭിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com