സഞ്ജു 'സ്പെഷ്യൽ' സാംസൺ നയിച്ചു; ഇന്ത്യ സെമിയിൽ

50 ബോളിൽ 97 റൺസെടുത്താണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്
സഞ്ജു 'സ്പെഷ്യൽ' സാംസൺ നയിച്ചു; ഇന്ത്യ സെമിയിൽ
Source: X
Published on
Updated on

ടി20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. ഇന്ത്യയ്ക്ക് നിർണായകമായിരുന്ന മത്സരത്തിൽ തുണയായത് സഞ്ജു സാംസൺന്റെ അർധ സെഞ്ച്വറിയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് മുന്നോട്ട് വെച്ച 196 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ഓവറിലാണ് 5 വിക്കറ്റ് നഷ്ടത്തിൽ 4 പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നത്.

മോശം പെർഫോമൻസിൻ്റെ പേരിൽ സീസണിലുടനീളം വിമർശനം നേരിട്ടിരുന്ന സഞ്ജുവിൻ്റെ തകർപ്പൻ മറുപടി കൂടിയായിരുന്നു ഇന്നത്തെ മത്സരത്തിലെ നിർണായക അർധ സെഞ്ച്വറി. 50 ബോളിൽ 97 റൺസെടുത്താണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

സഞ്ജു 'സ്പെഷ്യൽ' സാംസൺ നയിച്ചു; ഇന്ത്യ സെമിയിൽ
"ടീമില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ട്"; ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നലെ പാക് ക്യാപ്റ്റന്റെ തുറന്നു പറച്ചില്‍

25 പന്തിൽ 40 റൺസെടുത്ത റോസ്റ്റൺ ചേസാണ് വിൻഡീസിനായി മികച്ച സ്കോർ നേടിയത്. ഇഴഞ്ഞ തുടക്കമായിരുന്നുവെങ്കിലും ഒമ്പതാം ഓവറിൽ ഹെറ്റ്മെയർ എത്തിയതോടെ മത്സരത്തിന് വേഗത കൂടി. ഹെറ്റ്മെയറേയും ചേസിനേയും ബുമ്ര പുറത്താക്കിയതോടെ വീണ്ടും പതറിയ വെസ്റ്റ് ഇൻഡീസ് പിന്നീട് റോവ്മാന്‍ പവല്‍ (19 പന്തില്‍ 34) - ജേസണ്‍ ഹോള്‍ഡര്‍ (22 പന്തില്‍ 37) സഖ്യമാണ് മികച്ച സ്കോറിലേക്കെത്താൻ സഹായിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും അഞ്ചാം ഓവറിൽ സൂര്യകുമാര്‍ യാദവ് (18) - സഞ്ജു കൂട്ടുകെട്ട് 58 റൺസ് സ്വന്തമാക്കിയെങ്കിലും സൂര്യകുമാർ മടങ്ങിയതോടെ മന്ദഗതിയിലായ മത്സരം തിരിച്ചു പിടിച്ചത് 19ാം ഓവറിൽ സഞ്ജു- ദുബെ കൂട്ടുകെട്ടായിരുന്നു. അവസാന ഓവറിൽ ഏഴ് റൺസാണ് ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ സഞ്ജു സിക്സറും പിന്നീട് ഒരു ഫോറും പറത്തിയതോടെ ഇന്ത്യ വിജയത്തിലേക്കെത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com