

ചണ്ഡിഗർ: ഫോമിലേക്ക് തിരിച്ചെത്തി സഞ്ജു വി സാംസൺ, സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ മഹാരാഷ്ട്രക്കെതിരെയാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കേരളം സഞ്ജുവിന്റേയും രോഹൻ കുന്നുമ്മലിന്റെയും ബാറ്റിംഗ് മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 211 എന്ന മികച്ച സ്കോറിലെത്തി. നാലാമനായി ക്രീസിലെത്തിയ സഞ്ജു തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു. വെറും 16 പന്തിൽ നിന്നാണ് 47 റൺസ് അടിച്ചെടുത്തത്. അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറികളും ഇന്നിങ്സിന് അകമ്പടിയായി.
രോഹൻ കുന്നുമ്മൽ 47 പന്തിൽ നിന്ന് 75 റൺസ് നേടി ടോപ് സ്കോററായി. മറുപടി ബാറ്റിങ്ങിറങ്ങിയ മഹാരാഷ്ട്ര ഒടുവിൽ വിവരം കിട്ടുമ്പോൾ 7.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്. പേസർ എംഡി നിതീഷ് കേരളത്തിനായി ഇതിനോടകം നാല് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽ മധ്യപ്രദേശിനോട് പരാജയപ്പെട്ട കേരളത്തിന് വിജയം നോക്ക്ഔട്ട് സാധ്യതകൾക്ക് ബലം പകരും.