

ചെന്നൈ: താരങ്ങളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് ചര്‍ച്ചയില്‍ അനിശ്ചിതാവസ്ഥ. ആര്‍ആര്‍ താരം സഞ്ജുവിന് പകരം സിഎസ്‌കെ താരം രവീന്ദ്ര ജഡേജ എന്നായിരുന്നു ഡീല്‍. ഐപിഎല്ലില്‍ ഇരു താരങ്ങളുടേയും മൂല്യം 18 കോടി രൂപയാണ്.
എന്നാല്‍, ഡീല്‍ അങ്ങനെ എളുപ്പം അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിന് പകരം ജഡേജയെ മാത്രം പോരാ എന്നാണ് രാജസ്ഥാന്റെ നിലപാട്. പകരം ഒരു താരത്തെ കൂടി അധികം വേണമെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആവശ്യം.
ജഡേജയ്‌ക്കൊപ്പം സൗത്ത് ആഫ്രിക്കന്‍ താരം ഡിവാൾഡ് ബ്രെവിസിനെയാണ് രാജസ്ഥാന്‍ അധികമായി ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ബ്രെവിസ് സിഎസ്‌കെയില്‍ എത്തിയത്.
രാജസ്ഥാന്റെ ഡിമാന്റ് അംഗീകരിക്കാനാവില്ലെന്നാണ് സിഎസ്‌കെ നിലപാട്. ഡീലില്‍ പുതിയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ഒരു പ്ലാനുമില്ലെന്ന് സിഎസ്‌കെ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് ബ്രെവിസിനെ കൈമാറാനുള്ള പ്ലാന്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് ബ്രെവിസ്.
നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ജഡേജ. ജഡേജയുടെ സാന്നിധ്യം ടീമിന്റെ പ്രധാന ശക്തിയാണെന്നാണ് സിഎസ്‌കെയുടെ വാദം. അതിനൊപ്പം താരത്തെ കൂടി എങ്ങനെ കൈമാറും എന്നാണ് ചോദ്യം.