ഞെട്ടിത്തരിച്ച് രോഹിത്തും സൂര്യയും!! അയ്യരുടെ അക്രോബാറ്റിക് ക്യാച്ചിൻ്റെ വീഡിയോയും കോൾഡ് സെലിബ്രേഷനും വൈറൽ!

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നാണ് ഇതെന്നും വാദമുണ്ട്.
Shreyas Iyer's Catch to Dismiss Hardik Pandya In MI vs PBKS went viral
Source: X/ Indian Premier League
Published on
Updated on

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയെ ക്യാച്ചെടുത്ത് പുറത്താക്കാനായി പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ അക്രോബാറ്റിക് ശ്രമത്തിൻ്റെ വീഡിയോ വൈറലാകുന്നു. ഇക്കൊല്ലം ഐപിഎല്ലിൽ കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നാണ് ശ്രേയസും സേവ്യർ ബാർട്ട്‌ലെറ്റും ചേർന്നെടുത്തത്. അതല്ല, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നാണ് ഇതെന്നും വാദമുണ്ട്.

കാര്യം ഒഫീഷ്യലി ഹാർദികിൻ്റെ ക്യാച്ചെടുത്തത് സേവ്യർ ബാർട്ട്‌ലെറ്റ് ആണെങ്കിലും... അതിനായി കൂടുതൽ പണിയെടുത്തത് ക്യാപ്റ്റനാണെന്ന് മാച്ച് കണ്ടവർക്ക് നന്നായി അറിയാം.

Hardik Pandya
ഹാർദിക് പാണ്ഡ്യയും ശ്രേയസ് അയ്യരുംSource: X/ Indian Premier League
Shreyas Iyer's Catch to Dismiss Hardik Pandya In MI vs PBKS went viral
ഡി കോക്കിൻ്റെ സെഞ്ച്വറി കരുത്തിൽ പഞ്ചാബിന് മുന്നിൽ 196 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി മുംബൈ

മാർക്കോ ജാൻസൺ എറിഞ്ഞ 18ാം ഓവറിലെ മൂന്നാം പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ ഉയർത്തിയടിച്ച ഹാർദിക് അത് സിക്സറാകുമെന്ന് ഉറപ്പിച്ചതാണ്... എന്നാൽ ലോങ് ഓണിൽ ഫീൽഡ് ചെയ്തിരുന്ന ശ്രേയസ് അയ്യർ ഡഗൗട്ടിൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഇരിപ്പുറപ്പിച്ചിരുന്ന സീറ്റുകൾക്ക് സമീപത്തേക്കായി ഓടിയെത്തുകയും ബൗണ്ടറി ലൈനിൽ വച്ച് അന്തരീക്ഷത്തിലേക്ക് ചാടിയുയർന്ന്... പറന്നിറങ്ങുന്ന പന്ത് ബൗണ്ടറി ലൈനിലേക്ക് അകത്തേക്ക് തട്ടിയിട്ടു.

Shreyas Iyer
ക്യാച്ചെടുത്ത ശേഷമുള്ള ശ്രേയസ് അയ്യരുടെ ആഘോഷംSource: X/ Indian Premier League

ഈ സമയം ലോങ് ഓഫിൽ ഫീൽഡ് ചെയ്തിരുന്ന സേവ്യർ ബാർട്ട്‌ലെറ്റും ഓടിയെത്തിയിരുന്നു. അയ്യർ ബൗണ്ടറി ലൈനിൽ നിന്ന് തട്ടിയിട്ട പന്ത് നിലം തൊടും മുമ്പേ ബാർട്ട്‌ലെറ്റ് അനായാസം കൈപ്പിടിയിലൊതുക്കി.

Shreyas Iyer's Catch to Dismiss Hardik Pandya In MI vs PBKS went viral
ആർസിബി തമിഴ്‌ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്ന പാട്ട് വച്ചു; ബിസിസിഐക്ക് പരാതി നൽകി ചെന്നൈ സൂപ്പർ കിങ്സ്

തൊട്ടരികിലായി ഈ ക്യാച്ച് കണ്ട് ഞെട്ടിത്തരിച്ചിരിക്കാനേ രോഹിത് ശർമയ്ക്കും സൂര്യകുമാർ യാദവിനും കഴിഞ്ഞുള്ളൂ. പിന്നാലെ ബൗണ്ടറി ലൈനിന് പുറത്തിറങ്ങി ശ്രേയസ് അയ്യർ കൈകൾ രണ്ടും ആകാശത്തേക്ക് ഉയർത്തി വാംഖഡെയിൽ തിങ്ങിനിറഞ്ഞ മുംബൈ ആരാധകരെ നോക്കി ഒരു കോൾഡ് സെലിബ്രേഷനും നടത്തി. കുട്ടി ക്രിക്കറ്റിൻ്റെ വീറും വാശിയും ഒപ്പിയെടുത്ത നിമിഷമായിരുന്നു അത്. വീഡിയോ കാണാം..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com