സയ്യിദ് മുഷ്താഖ് അലി: വാലറ്റത്തെ വെടിക്കെട്ട്; പതിനൊന്നാമനായി ഇറങ്ങി ലോകറെക്കോർഡ് തകർത്ത് ഉനദ്കട്ട്!

പതിനൊന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോകറെക്കോർഡ് ഇന്ത്യൻ പേസർ ജയദേവ് ഉനദ്കട്ട് സ്വന്തമാക്കി; വെറും 26 പന്തിൽ നിന്ന് 40 റൺസെടുത്താണ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തത്
ജയദേവ് ഉനദ്കട്ട്
ജയദേവ് ഉനദ്കട്ട്photo|BCCI
Published on: 
Updated on: 

ഇൻഡോർ: പുരുഷ ടി20 ക്രിക്കറ്റിൽ പതിനൊന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോകറെക്കോർഡ് ഇന്ത്യൻ പേസർ ജയദേവ് ഉനദ്കട്ട് സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ തമിഴ്‌നാടിനെതിരെ സൗരാഷ്ട്രയെ നയിച്ച ഉനദ്കട്ട്, വെറും 26 പന്തിൽ നിന്ന് 40 റൺസെടുത്താണ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തത്. മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

ജയദേവ് ഉനദ്കട്ട്
52 പന്തിൽ 200! ലിസ്റ്റ്-എ ചരിത്രത്തിലെ അതിവേഗ ഇരട്ട സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി; ഇന്ത്യ 'എ' സെമിയിൽ

2020-ലെ ബിഗ് ബാഷ് ലീഗിൽ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിനായി ഇംഗ്ലീഷ് താരം ഡാനി ബ്രിഗ്സ് നേടിയ 35 റൺസിന്റെ റെക്കോർഡാണ് ഉനദ്കട്ട് മറികടന്നത്. ഇന്ത്യൻ താരങ്ങളിൽ മുൻപ് മുനാഫ് പട്ടേൽ നേടിയ 23 റൺസായിരുന്നു ഈ പൊസിഷനിലെ ഉയർന്ന സ്കോർ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തമിഴ്‌നാട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 92 റൺസിന് 9 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞപ്പോഴാണ് ഉനദ്കട്ട് ക്രീസിലെത്തിയത്.

ജയദേവ് ഉനദ്കട്ട്
അട്ടിമറി തോൽവി; എംഎൽഎസ് പ്ലേഓഫിൽ മെസ്സിയുടെ ഇന്റർ മയാമി പുറത്ത്

പത്താം വിക്കറ്റിൽ ചേതൻ സക്കറിയയ്ക്കൊപ്പം (21*) ചേർന്ന് 62 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കിയ ഉനദ്കട്ട് സൗരാഷ്ട്രയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 16.4 ഓവറിൽ 154 റൺസിന് സൗരാഷ്ട്ര ഓൾഔട്ടായതോടെ തമിഴ്‌നാട് 38 റൺസിന്റെ വിജയം സ്വന്തമാക്കി. ടീം പരാജയപ്പെട്ടെങ്കിലും, ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പത്താം വിക്കറ്റ് കൂട്ടുകെട്ടിനൊപ്പമെത്താനും ഉനദ്കട്ട്-സക്കറിയ സഖ്യത്തിന് സാധിച്ചു.