ലോകകപ്പ് കഴിഞ്ഞാല്‍ വിവാഹം; സ്മൃതി മന്ദാനയുടെ വിവാഹം അടുത്ത മാസം

ലോകകപ്പ് കഴിഞ്ഞാല്‍ വിവാഹം; സ്മൃതി മന്ദാനയുടെ വിവാഹം അടുത്ത മാസം
Image: instagram
Published on
Image: Instagram

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം അടുത്ത മാസമെന്ന് റിപ്പോര്‍ട്ട്.

Image: Instagram

ലോകകപ്പ് കഴിഞ്ഞാല്‍ വിവാഹം വൈകിക്കേണ്ടെന്നാണ് ഇരുവരുടേയും തീരുമാനം.

Image: Instagram

2019 മുതല്‍ പ്രണയത്തിലാണ് സ്മൃതിയും പലാഷും. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തങ്ങളുടെ ബന്ധം ലോകത്തെ അറിയിച്ചത്.

Image: X

വിവാഹത്തിന്റെ തീയതിയും എവിടെ വെച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

Image: Instagram

സ്മൃതിയുടെ സ്ഥലമായ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ വെച്ചായിരിക്കും വിവാഹം. നംവബര്‍ 20 ന് വിവാഹ ആഘോഷങ്ങള്‍ തുടങ്ങും.

Image: X

സംവിധായകനും മ്യൂസിക് ഡയറക്ടറുമാണ് പലാഷ് മുച്ചല്‍. പലാഷിന്റെ മൂത്ത സഹോദരി പലക് മുച്ചല്‍ ബോളിവുഡിലെ അറിയപ്പെടുന്ന ഗായികയാണ്.

Image: Instagram

'റിക്ഷ' എന്ന വെബ് സീരീസിന്റെ സംവിധായകനാണ് പലാഷ്. രാജ്പാല്‍ യാദവ്, റുബീന ദിലൈക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'അര്‍ധ്' എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ഇപ്പോള്‍.

News Malayalam 24x7
newsmalayalam.com