

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് പരിശീലനത്തിനിടയില്‍ പരിക്ക്. പരിക്കേറ്റ ചിത്രം സ്റ്റോക്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മുഖത്താണ് പരിക്കേറ്റത്. ബോള്‍ കൊണ്ട് കണ്ണിന് ചുറ്റും പരിക്ക് പറ്റി. മൂക്കിലും രക്തസ്രാവമുണ്ട്.
കവിളിലും ചുണ്ടിലും മുറിവുണ്ട്. മൂക്കിലെ രക്തസ്രാവം തടയാന്‍ പഞ്ഞിവെച്ചിട്ടുണ്ട്. 'ആ ബോളിന്റെ അവസ്ഥ നിങ്ങള്‍ കാണണം' എന്ന കുറിപ്പോടെയാണ് സ്വന്തം ചിത്രം സ്‌റ്റോക്‌സ് പങ്കുവെച്ചത്. പരിക്കില്‍ നിന്നും മുക്തനായി അടുത്തിടെയാണ് സ്റ്റോക്‌സ് പരിശീലനം ആരംഭിച്ചത്. ഇതിനിടയില്‍ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.
സിഡ്‌നിയില്‍ ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയ്ക്കിടെയായിരുന്നു സ്റ്റോക്‌സിന് പരിക്കേറ്റത്. അഞ്ചാം ടെസ്റ്റിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ താരത്തിന് ബൗള്‍ ചെയ്യാനായിരുന്നില്ല.