ക്ലാസിക് ക്ലാസന്‍ - തകര്‍പ്പന്‍ ജയത്തോടെ ഹൈദരാബാദിന്റെ മടക്കം

പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകനടത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്
ക്ലാസിക് ക്ലാസന്‍ -  തകര്‍പ്പന്‍ ജയത്തോടെ ഹൈദരാബാദിന്റെ മടക്കം
Published on

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എസ്ആര്‍എച്ച് ഉയര്‍ത്തിയ 279 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം നേടാനായില്ല. 18.4 ഓവറില്‍ 168 റണ്‍സിന് കൊല്‍ക്കത്തയിലെ എല്ലാവരും പുറത്തായി.

നിശ്ചിത ഓവറില്‍ 278 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. 39 പന്തില്‍ 7 ഏഴ് ഫോറും 9 സിക്‌സും അടക്കം 105 റണ്‍സാണ് ക്ലാസന്‍ അടിച്ചുകൂട്ടിയത്. ട്രാവിസ് ഹെഡും ഹൈദരാബാദിനു വേണ്ടി ഗംഭീര പ്രകടനം നടത്തി. 40 പന്തില്‍ ആറ് ഫോറും സിക്‌സുമടക്കം 76 റണ്‍സ് നേടി.

പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകനടത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ മൂന്നാമത്തെ ഏറ്റവും വലിയ ടോട്ടലാണിത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ഏറ്റവും വലിയ പരാജയവും. ക്കത്തയ്‌ക്കെതിരേ തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്കുശേഷമാണ് ഹൈദരാബാദ് ജയിക്കുന്നത്.

ഹൈദരാബാദിനായി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും പവര്‍പ്ലേയില്‍ത്തന്നെ 79 റണ്‍സ് നേടി. 16 പന്തില്‍ രണ്ട് സിക്സും നാല് ബൗണ്ടറിയും അടക്കം 32 റണ്‍സ് നേടി അഭിഷേക് പുറത്താകുമ്പോള്‍ ടീമിന്റെ സ്‌കോര്‍ 139-1 എന്ന നിലയിലായിരുന്നു.

അഭിഷേകിനു ശേഷം എത്തിയ ക്ലാസന്റെ ക്ലാസിക് പ്രകടനമാണ് പിന്നെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം കണ്ടത്. ഐപിഎല്ലില്‍ ക്ലാസന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്ന് നേടിയത്. പുറത്താകാതെ 105 റണ്‍സാണ് താരം നേടിയത്. ഇഷാന്‍ കിഷന്‍ (29), അങ്കിത് വര്‍മ (ആറുപന്തില്‍ 12) എന്നിങ്ങനെയാണ് റണ്‍സ് നേട്ടം.

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ടും വൈഭവ് അറോറ ഒന്നും വിക്കറ്റുവീഴ്ത്തി. കൊല്‍ക്കത്തയില്‍ 37 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ടോപ് സ്‌കോറര്‍. ഹര്‍ഷിത് റാണ (34), സുനില്‍ നരെയന്‍ (31), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (15), അങ്ക്രിഷ് രഘുവംശി (14), രമണ്‍ദീപ് സിങ് (13) എന്നിങ്ങനെയാണ് സ്‌കോര്‍നില.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com