അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

മത്സരം രാത്രി ഏഴരയ്ക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടക്കും.
Sunrisers Hyderabad vs Rajasthan Royals
Published on
Updated on

ഹൈദരാബാദ്: ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ തിരിച്ചെത്താനിറങ്ങുന്ന സൺറൈഴ്സ് ഹൈദരാബാദ് ആണ് എതിരാളികൾ. മത്സരം രാത്രി ഏഴരയ്ക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടക്കും.

അതേസമയം, ഇന്നലെ വാംഖഡെയിൽ നടന്ന രണ്ടാമത്തെ മാച്ചിൽ നേടിയ 18 റൺസ് ജയത്തോടെ ആർസിബി പോയിൻ്റ് ടേബിളിലെ മൂന്നാം സ്ഥാനം നിലനിർത്തി. നിർണായക മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെയാണ് ആർസിബി തകർത്തത്. നാല് മത്സരങ്ങൾ വീതം കളിച്ചപ്പോൾ 8 പോയിൻ്റുമായി രാജസ്ഥാൻ റോയൽസാണ് ഇപ്പോൾ ഒന്നാമത്. 7 പോയിൻ്റുമായി പഞ്ചാബ് കിങ്സ് രണ്ടാമതും, ആറ് പോയിൻ്റോടെ ആർസിബി മൂന്നാം സ്ഥാനത്തും തുടരുകയാണ്.

Sunrisers Hyderabad vs Rajasthan Royals
ഷെർഫെയ്ൻ റുഥർഫോർഡിൻ്റെ കൂറ്റനടികൾക്കും ആർസിബിയുടെ ജയം തടയാനായില്ല; പോയിൻ്റ് നിലയിൽ മൂന്നാമത് തുടരും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com