

ചെന്നൈ: ടി20 ലോകകപ്പിൽ സിംബാബ്‌വേക്കെതിരായ മത്സരം വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളുടെ കരുത്തോടെ ചരിത്രത്തിലിടം നേടി. സഞ്ജു സാംസൺ ഓപ്പണറായി തിരിച്ചെത്തിയ ഈ മാച്ചിൽ നിരവധി ലോക റെക്കോർഡുകളാണ് തകർക്കപ്പെട്ടത്.
ടി20 ലോകകപ്പിലെ രണ്ടാമത്തെ ഉയർന്ന സ്കോറായിരുന്നു ഇന്ത്യ നേടിയ 256 റൺസ്. 2007ൽ ജോഹന്നാസ്ബർഗിൽ കെനിയക്കെതിരെ ശ്രീലങ്ക നേടിയ 260/6 ആണ് ലോകകപ്പിലെ ഏറ്റവുമുയർന്ന സ്കോർ. സിംബാബ്‌വെക്കെതിരെ ഇന്ത്യ 256/4 ആണ് അടിച്ചെടുത്തത്. ഇതേ ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ സിംബാബ്‌വെക്കെതിരെ 254/6 അടിച്ചെടുത്ത വെസ്റ്റ് ഇൻഡീസിൻ്റെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്.
Highest total in T20 World Cups
260/6 SL vs Ken Joburg 2007
256/4 Ind vs Zim Chennai 2026 *
254/6 WI vs Zim Wankhede 2026
235/5 Ire vs Oman Colombo SSC 2026
230/8 Eng vs SA Wankhede 2016
229/4 SA vs Eng Wankhede 2016
ടി20 ലോകകപ്പിലെ ടീം ഇന്ത്യ നേടുന്ന എക്കാലത്തേയും ഉയർന്ന സ്കോറായിരുന്നു ഇത്. 2026 ടി20 ലോകകപ്പിൽ ഏതെങ്കിലും ടീം നേടുന്ന ഉയർന്ന സ്കോർ കൂടിയാണിത്. ഇതേ ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ സിംബാബ്‌വെക്കെതിരെ 254/6 അടിച്ചെടുത്ത വെസ്റ്റ് ഇൻഡീസിൻ്റെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്.
256/4 Ind vs Zim Chennai 2026 *
254/6 WI vs Zim Wankhede 2026
235/5 Ire vs Oman Colombo SSC 2026
ഒരു ടി20 ലോകകപ്പ് മാച്ചിൽ ഏറ്റവുമധികം സിക്സറുകൾ പറത്തുന്ന ടീമായും (17 എണ്ണം) ഇന്ത്യ മാറി. 2024ൽ ഓസീസിനെതിരെ നേടിയ 15 സിക്സറുകളായിരുന്നു ഇതിന് മുൻപത്തെ ഉയർന്ന സിക്സർ നേട്ടം.
ഈ ലോകകപ്പിൽ ഇന്ത്യ ഇതുവരെ 63 സിക്സറുകൾ നേടി. 2024ൽ 61 സിക്സറുകൾ നേടിയ, ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന സ്വന്തം റെക്കോർഡും മറികടന്നു. ഈ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിൻ്റെ 66 സിക്സറുകളെന്ന റെക്കോർഡ് മാത്രമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്.
ഒരു ടി20 ലോകകപ്പിൽ ഒരു ഇന്നിംഗ്സിൽ ആറ് അല്ലെങ്കിൽ അതിൽ കൂടുതൽ ബാറ്റർമാർ, 150+ സ്ട്രൈക്ക് റേറ്റിൽ ഇരുപതിലേറെ റൺസ് നേടിയ ആദ്യ സന്ദർഭമായിരുന്നു ഇത്.
ടി20 ലോകകപ്പിൽ ഏറ്റവും കുറവ് ഡോട്ട് ബോളുകൾ കളിച്ച ഇന്നിങ്സ് ആയിരുന്നു ഇന്നത്തേത്. 2016ൽ വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 26 ഡോട്ട് ബോളുകൾ മാത്രമാണ് കളിച്ചത്. ആ ലോക റെക്കോർഡിന് ഒപ്പമെത്താൻ ഇന്ന് ഇന്ത്യക്കായി.
സഞ്ജുവിന് സഹതാരങ്ങളും പവലിയനിൽ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. ഗൗതം ഗംഭീർ ഉൾപ്പെടെ സഞ്ജുവിനെ വിളിച്ചുനിർത്തി സംസാരിക്കുന്നുണ്ടായിരുന്നു. സഞ്ജുവിൻ്റെ സിക്സറുകൾക്കും ഫോറിനും ഒപ്പം ക്യാപ്റ്റൻ സൂര്യയും കയ്യടിക്കുന്നത് കാണാമായിരുന്നു.