ഐപിഎല്ലില്‍ ഇത്തവണ ഹെഡ് ആട്ടമില്ല

അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കുമൂലമാണ് ട്രാവിസ് ഹെഡ് ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കുന്നത്
ഐപിഎല്ലില്‍ ഇത്തവണ ഹെഡ് ആട്ടമില്ല
Published on: 
Updated on: 

ഹൈദരാബാദ് : സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപണിങ് ബാറ്റെര്‍ ട്രാവിസ് ഹെഡ് 2027 ഐപിഎല്ലില്‍ കളിക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കു പിടിച്ച സീസണ്‍ മുന്നില്‍ കണ്ടാണ് ഓസ്‌ട്രേലിയന്‍ താരം ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കുന്നത്.

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും
ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും

അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന ഓപണിങ് വിക്കറ്റ് കൂട്ടുകെട്ട് കഴിഞ്ഞ മൂന്ന് സീസണുകളില്‍ മിന്നുന്ന തുടക്കമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നല്‍കിയിരുന്നത്. ട്രാവിസ് ഹെഡ് ഇത്തവണ മാറി നില്‍ക്കുന്നതോടെ 'ട്രാവിഷേക്' കൂട്ടുകെട്ട് ഇത്തവണ തീര്‍ച്ചയായും ക്രിക്കറ്റ് പ്രേമികള്‍ക്ക് മിസ്സാകും. അഭിഷേകിനൊപ്പം ഇത്തവണ ആര് സണ്‍ റൈസേഴ്‌സിനായി ഓപ്പണ്‍ ചെയ്യുമെന്നത് ക്രിക്കറ്റ് പ്രേമികള്‍ ആകാംശാപൂര്‍വം കാത്തിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിന് പ്രാധാന്യം കൊടുക്കണമെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രു മക്‌ഡോണാള്‍ഡ് ഈയിടെ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ഹെഡ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പിന്‍വലിയുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

ഐപിഎല്ലില്‍ ഇത്തവണ ഹെഡ് ആട്ടമില്ല
ഐപിഎൽ 2027: ധോണി പാഡണിയുമോ? ചെന്നൈ നിലനിർത്തുന്ന താരങ്ങളുടെ പേര് ഇന്നറിയാം