വൈഭവിൻ്റെ സെഞ്ച്വറി ഫലം കണ്ടില്ല; 5 വിക്കറ്റിന് രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദ്

15 പന്തിൽ അർധ സെഞ്ച്വറി തികച്ച വൈഭവ് 36 പന്തിലാണ് സെഞ്ച്വറിയിലെത്തിയത്
വൈഭവിൻ്റെ സെഞ്ച്വറി ഫലം കണ്ടില്ല; 5 വിക്കറ്റിന് രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദ്
Source: X
Published on
Updated on

ജയ്പൂരിൽ നടന്ന മത്സരത്തിൽ രാജസ്ഥാനെ തുണയ്ക്കാതെ വൈഭവ് സൂര്യവൻശിയുടെ കിടിലൻ സെഞ്ച്വറി. 229 റൺസ് വിജലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് രാജസ്ഥാനെ 5 വിക്കറ്റിന് തകർത്താണ് വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ വൈഭവ് സൂര്യവൻഷിയുടെ സെഞ്ച്വറി കരുത്തിലാണ് 228 റൺസെടുത്തത്. ടി20യിൽ ചരിത്രം കുറിച്ച സെഞ്ച്വറി കൂടിയായി അത്. 15 പന്തിൽ അർധ സെഞ്ച്വറി തികച്ച വൈഭവ് 36 പന്തിലാണ് സെഞ്ച്വറിയിലെത്തിയത്. 15 പന്തിൽ 3 തവണ അർധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡാണ് ഇതോടെ വൈഭവ് സ്വന്തമാക്കിയത്. 12 സിക്സറുകളും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു വൈഭവിൻ്റെ ഇന്നിങ്സ്.

എന്നാൽ വൈഭവിൻറെ ഇടിവെട്ട് പ്രകടനം കണ്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 18.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 229 എന്ന വിജയലക്ഷ്യം മറികടന്നു. അഭിഷേക് ശർമയുടേയും ഇഷാൻ കിഷൻ്റേയും അർധ സെഞ്ച്വറികളാണ് ഹൈദരാബാദിന് തുണയായത്. 31 പന്തില്‍ 74 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. അഭിഷേക് ശർമ 29 പന്തിൽ 57 റണ്‍സ് നേടിയപ്പോൾ ഹെൻ്റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഢിയും യഥാക്രമം 29ഉം, 36ഉം റൺസ് നേടി ഹൈദരാബാദിൻ്റെ വിജയത്തിൽ നിർണായ ക പങ്കാളികളായി.

വൈഭവിൻ്റെ സെഞ്ച്വറി ഫലം കണ്ടില്ല; 5 വിക്കറ്റിന് രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദ്
IPL 2026 | കോട്ട കാത്ത് ബെംഗളൂരു; അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ പരാജയപ്പെടുത്തി; അര്‍ധസെഞ്ച്വറി നേടി കോഹ്‌ലിയും പടിക്കലും

രാജസ്ഥാൻ്റെ ധ്രുവ് ജുറേലും വൈഭവിനെ കൂടാതെ അർധസെഞ്ച്വറി നേടി. ഹൈദരാബാദിനായി ഇഷാൻ മാലിങ്ക രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com