ഐപിഎല്ലില്‍ വിരാട് കോഹ്ലിക്ക് പുതിയ റെക്കോര്‍ഡ്. ഫൈനില്‍ പഞ്ചാബിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി താരം പുതിയൊരു പൊന്‍തൂവല്‍ കൂടി തന്റെ കരിയറില്‍ കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്. ശിഖര്‍ ധവാനെ മറികടന്നാണ് കോഹ്ലിയുടെ നേട്ടം. ഐപിഎല്ലില്‍ ഇതുവരെ 770 ഫോറുകളാണ് കോഹ്ലി അടിച്ചുകൂട്ടിയത്.
ഫൈനല്‍ തുടങ്ങുന്നത് വരെ 768 ഫോറുകളുമായി കോഹ്ലിയും ധവാനും ഒപ്പത്തിനൊപ്പമായിരുന്നു. ഫൈനലില്‍ മൂന്ന് ഫോറുകളാണ് കോഹ്ലി അടിച്ചെടുത്തത്. ഇതോടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. കൈല്‍ ജാമിസണിന്റെ പന്തിലായിരുന്നു കോഹ്ലിയുടെ റെക്കോര്‍ഡ് നേട്ടം.
ഫൈനലില്‍ പഞ്ചാബിനെതിരെ 35 പന്തില്‍ 43 റണ്‍സാണ് കോഹ്ലി നേടിയത്. ഫൈനലില്‍ ടോസ് നേടിയ പഞ്ചാബ് ആര്‍സിബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് ആര്‍സിബി നേടിയത്.
പഞ്ചാബിനു വേണ്ടി ജാമിസണും അര്‍ഷ്ദീപ് സിങ്ങും മൂന്ന് വക്കറ്റുകള്‍ വീതം നേടി. 4 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ജാമിസണ്‍ 3 വിക്കറ്റ് നേടിയത്.
Source: X/ Indian Premier League