നിരാശപ്പെടുത്തി മുന്നേറ്റനിര, പ്രതീക്ഷയായി ഹോൾഡർ-ഷെപ്പേർഡ് സഖ്യം, ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം

ആദ്യ രണ്ടോവറിൽ വിൻഡീസിൻ്റെ ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് ടീമിന് സമ്മാനിച്ചത്.
West Indies vs South Africa LIVE Score, T20 World Cup 2026
Published on
Updated on

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് തുടക്കത്തിൽ ജീവൻ സമ്മാനിച്ചും പിന്നീട് ആശങ്കപ്പെടുത്തിയും വെസ്റ്റ് ഇൻഡീസ് ബാറ്റിങ് പ്രകടനം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ 176/8 റൺസെടുത്തു. ഒരു ഘട്ടത്തിൽ 83/7 എന്ന നിലയിൽ ടീം പതറിയപ്പോൾ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ ജേസൺ ഹോൾഡറും (31 പന്തിൽ 49) റൊമാരിയോ ഷെപ്പേർഡും (37 പന്തിൽ 52) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് വിൻഡീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും അർധസെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ആദ്യ രണ്ടോവറിൽ വിൻഡീസിൻ്റെ ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് ടീമിന് സമ്മാനിച്ചത്. കേശവ് മഹാരാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്സറും ഒരു ഫോറും സഹിതം 17 റൺസാണ് വിൻഡീസ് ബാറ്റർമാർ വാരിയത്. ഷായ് ഹോപ്പിൻ്റെ ബാറ്റിങ് പ്രകടനമാണ് അവർക്ക് പ്രതീക്ഷ സമ്മാനിച്ചത്.

West Indies vs South Africa LIVE Score, T20 World Cup 2026
ട്വന്റി 20 ലോകകപ്പ് | സിംബാബ്‌വെയെ തളയ്ക്കുമോ? ചെപ്പോക്കില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

മാർക്കോ ജാൻസൺ എറിഞ്ഞ രണ്ടാം ഓവറിൽ ബ്രാൻഡൺ കിങ്ങിൻ്റെ ഊഴമായിരുന്നു. മൂന്ന് ബൗണ്ടറികൾ സഹിതം 12 റൺസാണ് ഈ ഓവറിൽ പിറന്നത്. അതോടെ രണ്ടോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 29/0 എന്ന നിലയിലേക്ക് വിൻഡീസ് കുതിച്ചപ്പോൾ ദക്ഷിണാഫ്രിക്കയും ഒപ്പം ഇന്ത്യൻ ആരാധകരും അപകടം മണത്തു.

എന്നാൽ മൂന്നാം ഓവറിൽ തുടരെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി കഗീസോ റബാഡ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിച്ചു. 6 പന്തിൽ 16 റൺസെടുത്ത ഷായ് ഹോപ്പിനെ വിക്കറ്റ് കീപ്പർ ഡീകോക്കിൻ്റെ കൈകളിലെത്തിച്ച് റബാഡ വിൻഡീസിൻ്റെ ആദ്യ രക്തം ചിന്തി. അതേ ഓവറിലെ അഞ്ചാം പന്തിൽ അപകടകാരിയായ ഷിമ്രൺ ഹെറ്റ്‌മെയറെ (2) കേശവ് മഹാരാജിൻ്റെ കൈകളിലെത്തിച്ച് റബാഡ കരീബിയൻ പടയെ പ്രതിരോധത്തിലാക്കി. പിന്നാലെ ബ്രാൻഡൺ കിങ്ങിനെ (11 പന്തിൽ 21) ഡീകോക്കിൻ്റെ കൈകളിലെത്തിച്ച് ലുങ്കി എങ്കിടിയും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിലിടം നേടി. അതേ ഓവറിലെ അവസാന പന്തിൽ റോസ്റ്റൺ ചേസിനെ (2) കൂടി മടക്കി എങ്കിടി വിൻഡീസിൻ്റെ തകർച്ച പൂർണമാക്കി.

West Indies vs South Africa LIVE Score, T20 World Cup 2026
കൊളംബോയില്‍ കിവീസിന്റെ ലങ്കാ ദഹനം; സെമി കാണാതെ ആതിഥേയര്‍ പുറത്ത്

വിൻഡീസ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത ലുങ്കി എങ്കിടിയും രണ്ട് വീതം വിക്കറ്റെടുത്ത കഗീസോ റബാഡയും കോർബിൻ ബോഷും ചേർന്ന് വിൻഡീസിൻ്റെ വൻ തകർച്ചയിലേക്കാണ് കൊണ്ടെത്തിച്ചത്.

അതേസമയം, ഇന്നത്തെ സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് തോൽക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. വിൻഡീസ് വൻ മാർജിനിൽ തോറ്റാലേ ഇന്ത്യക്ക് ഗ്രൂപ്പ് ഒന്നിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാൻ സാധിക്കൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com