

വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 24 ഓവറില്‍ 97 റണ്‍സ് മാത്രം നേടി പുറത്തായി. ദക്ഷിണാഫ്രിക്കയുടെ ഓപ്പണറായി ഇറങ്ങിയ ലോറ വോള്‍വാര്‍ഡ് 31 റണ്‍സ് മാത്രം നേടി പുറത്തായി. ഒപ്പമിറങ്ങിയ തസ്മിന്‍ ബ്രിട്ട്‌സ് 19 ബോളില്‍ ആറ് റണ്‍സ് മാത്രം നേടി പുറത്തായി. ലോറയും സിനാലോ ജാഫ്തയും നദിനേ ഡേ ക്ലേര്‍ക്കും മാത്രമാണ് റണ്ണില്‍ രണ്ടക്കം തികച്ചവര്‍.
സിനാലോ 17 പന്തില്‍ 29 റണ്‍സും നദിനേ 23 പിന്തില്‍ 14 റണ്‍സും മാത്രമാണ് നേടിയത്. തുടക്കം മുതല്‍ മോശം പ്രകടനം കാഴ്ചവെച്ച ടീം രണ്ടക്ക നമ്പറില്‍ കളി അവസാനിപ്പിച്ചു.
രണ്ടാമതായി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ഫീബി ലിച്ച്ഫീല്‍ഡും ജോര്‍ജിയ വോളുമാണ് ഇറങ്ങിയത്. ഫീബി 12 ബോളില്‍ അഞ്ച് റണ്‍സ് നേടി പുറത്തായി. ജോര്‍ജിയ വോള്‍ 38 പന്തില്‍ 38 റണ്‍സ് എടുത്തു. മൂന്നാമതായി ഇറങ്ങിയ എല്ലിസ് ഒരു റണ്ണും നേടാതെ പുറത്തായി ബെത്ത് മൂണി 41 പന്തില്‍ 42 റണ്‍സ് നേടി അവസാനം ഇറങ്ങിയ അനബെല്‍ സതര്‍ലാന്‍ഡ് നാല് ബോളില്‍ 10 റണ്‍സ് എടുത്ത് പുറത്തായി. വെറും മൂന്ന് വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്.
ഇതോടെ ദക്ഷിണാഫ്രിക്കയെ എല്ലാ മത്സരങ്ങളിലും ഓസ്‌ട്രേലിയ പരാജയപ്പെടുത്തി. ഏഴ് മത്സരങ്ങളില്‍ 13 പോയിന്റ് നേടി ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.