'ക്യാപ്റ്റൻ ആരാണെന്ന് പോലും അറിയില്ല, ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുന്നു': ഓസ്ട്രേലിയൻ ആരാധകരുടെ പഴയ വീഡിയോ വൈറൽ

പ്രസിഡന്‍റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോപ്പുലറായ വ്യക്തി ആരെന്ന ചോദ്യത്തിന് ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് എന്ന ഉത്തരം നല്‍കിയ ഒരു രാജ്യത്തെ ജനങ്ങളാണ് ഇന്ന് അവരുടെ നായകന്‍ ആരെന്ന് പോലുമറിയാതെ കുഴഞ്ഞ് നില്‍ക്കുന്നത്
'ക്യാപ്റ്റൻ ആരാണെന്ന് പോലും അറിയില്ല, ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുന്നു':
ഓസ്ട്രേലിയൻ ആരാധകരുടെ പഴയ വീഡിയോ വൈറൽ
Published on

ക്രിക്കറ്റിന്റെ മുടിചൂടാ മന്നന്മാർ ആരെന്ന് ചോദിച്ചാൽ ഓസ്ട്രേലിയ എന്നുതന്നെയായിരിക്കും ഉത്തരം. ഡോൺ ബ്രാഡ്മാനും സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങുമെല്ലാം അരങ്ങു വാണിരുന്ന ഓസീസ് ക്രിക്കറ്റ് ടീം ഇന്നും ഏതൊരു ടീമിനും പേടിസ്വപ്നമാണ്. കഴിഞ്ഞ വർഷം പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് നേടിയിരുന്നു. ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് പാറ്റ് കമ്മിൻസിന്റെ മികച്ച നായകപാടവവും ട്രാവിസ് ഹെഡിന്റെ ബാറ്റിങ് മികവുമാണ്.

എന്നാൽ, നേരത്തെ അപ്ലോഡ് ആയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ആരാണ് പാറ്റ് കമ്മിൻസ് എന്നും ട്രാവിസ് ഹെഡ് എന്നും അറിയുമോ എന്ന് ഒരാൾ ഓസ്ട്രേലിയൻ ആരാധകരോട് ചോദിക്കുന്നതാണ് വീഡിയോ. അതിൽ ഭൂരിഭാ​ഗം പേരും ഇരുവരെയും അറിയില്ല എന്ന മറുപടിയാണ് നൽകിയത്. പ്രസിഡന്‍റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോപ്പുലറായ വ്യക്തി ആരെന്ന ചോദ്യത്തിന് ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് എന്ന ഉത്തരം നല്‍കിയ ഒരു രാജ്യത്തെ ജനങ്ങളാണ് ഇന്ന് അവരുടെ നായകന്‍ ആരെന്ന് പോലുമറിയാതെ കുഴഞ്ഞ് നില്‍ക്കുന്നത്.

എന്ത് മോശമാണിത്. ഓസ്ട്രേലിയയിൽ ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുന്നു.. എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. ഇന്ത്യ പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രിക്കറ്റ് ഇപ്പോൾ പോപ്പുലറായിട്ടുള്ളത്, ഓസ്ട്രേലിയിൽ ഇല്ല എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് ചെയ്തിട്ടുള്ളത്. ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയുടെ കിരീടങ്ങള്‍ ഓസ്ട്രേലിയന്‍ മണ്ണിലെത്തിച്ച നായകനാണ് പാറ്റ് കമ്മിന്‍സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com