അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെ മുൻ ഫുട്ബോൾ താരങ്ങൾ; ബൂട്ടിയയുടെ നേതൃത്വത്തിൽ കായികമന്ത്രിക്ക് കത്ത്

മുൻ നായകൻ ബൈചുങ് ബൂട്ടിയയുടെ നേതൃത്വത്തിൽ 15 മുൻ ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട നിവേദനം കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് സമർപ്പിച്ചു
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെ മുൻ ഫുട്ബോൾ താരങ്ങൾ; ബൂട്ടിയയുടെ നേതൃത്വത്തിൽ കായികമന്ത്രിക്ക് കത്ത്
courtesy' Anandabazar
Published on: 
Updated on: 

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) പ്രവർത്തനങ്ങളിലും ഭരണനിർവഹണത്തിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ. മുൻ നായകൻ ബൈചുങ് ബൂട്ടിയയുടെ നേതൃത്വത്തിൽ 15 മുൻ ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട നിവേദനം കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് സമർപ്പിച്ചു. എഐഎഫ്എഫിന്റെ നിലവിലെ ഭരണസമിതിയുടെയും പ്രസിഡന്റ് കല്യാൺ ചൗബെയുടെയും പ്രവർത്തനങ്ങളിൽ കേന്ദ്രമന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് താരങ്ങളുടെ ആവശ്യം.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെ മുൻ ഫുട്ബോൾ താരങ്ങൾ; ബൂട്ടിയയുടെ നേതൃത്വത്തിൽ കായികമന്ത്രിക്ക് കത്ത്
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ആശ്വാസം; നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് സുപ്രീം കോടതി

ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലെ അവസ്ഥയിൽ കടുത്ത ആശങ്കയാണ് മുൻ താരങ്ങൾ നിവേദനത്തിൽ പങ്കുവെച്ചിരിക്കുന്നത്. പുരുഷ ദേശീയ ടീമിന്റെ ഫിഫ റാങ്കിങ്ങിലുണ്ടായ മോശം പ്രകടനവും ഫെഡറേഷന്റെ ഭരണപരമായ പോരായ്മകളും ചൂണ്ടിക്കാട്ടി. രാജ്യത്തെ ഫുട്ബോളിന്റെ നിലവാരം ഉയർത്തുന്നതിനും ദേശീയ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പ്രധാന വിമർശനം.

ഫെഡറേഷന്റെ സാമ്പത്തിക ഇടപാടുകളും ഫണ്ട് വിനിയോഗവും നിവേദനത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ഉയർന്ന ചെലവിലുള്ള സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും പ്രധാന ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ നഷ്ടമാകുന്നതും ആഭ്യന്തര ലീഗുകളുടെ നടത്തിപ്പിലെ വീഴ്ചകളും താരങ്ങൾ ഉന്നയിച്ച പ്രധാന വിഷയങ്ങളാണ്.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെ മുൻ ഫുട്ബോൾ താരങ്ങൾ; ബൂട്ടിയയുടെ നേതൃത്വത്തിൽ കായികമന്ത്രിക്ക് കത്ത്
മത്സരത്തിനിടെ പന്ത് തലയിലിടിച്ച് 18കാരനായ ഫുട്ബോൾ താരം മരിച്ചു; അർജന്റീനയിൽ ദാരുണ സംഭവം

എഐഎഫ്എഫിന്റെ നിലവിലെ നേതൃത്വത്തിൽ മാറ്റം അനിവാര്യമാണെന്ന നിലപാടാണ് മുൻ താരങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഫെഡറേഷന്റെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയത്തിൽ കേന്ദ്ര കായികമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയും ഭരണസംവിധാനവും സംബന്ധിച്ച നിർണായക ചർച്ചകൾക്ക് വഴിവെക്കുന്നതാണ് മുൻ താരങ്ങളുടെ ഈ നീക്കം.