ലോകകപ്പ് അടുക്കുന്നു; യൂറോപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്താൻ കരുത്തർ, യോഗ്യതയുറപ്പിച്ചത് ഇംഗ്ലണ്ട് മാത്രം

കഴിഞ്ഞ രണ്ട് തവണ ലോകകപ്പിന് പുറത്തിരുന്ന മുൻ ചാംപ്യൻമാരായ ഇറ്റലിക്ക് ഇത്തവണയും യോഗ്യത ഉറപ്പില്ല. നോർവെയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇറ്റലി.
European teams for World cup Qualification
European teams for World cup Qualification Source: X, Social Media
Published on

അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യതയുറപ്പിക്കാൻ നിർണായക പോരിനൊരുങ്ങുകയാണ് ടീമുകൾ. ആഫ്രിക്കൻ മേഖലയിൽ പ്ലേഓഫ് പോരാട്ടങ്ങൾ നടക്കുമ്പോൾ യൂറോപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്താൻ കരുത്തർ ഒരുങ്ങുകയാണ്.ലോകകപ്പിന് ഇനി അധികകാലമില്ല എന്നതുകൊണ്ടു തന്നെ യൂറോപ്പിൽ ടീമുകളുടെ നെഞ്ചിടിപ്പ് മാറിയിട്ടുമില്ല. ഓരോ മത്സരവും ജീവൻമരണ പോരാട്ടമാണ്.

European teams for World cup Qualification
"സത്യസന്ധമായി പറയുകയാണെങ്കിൽ..."; വിരമിക്കൽ പദ്ധതികളെക്കുറിച്ച് മനസ് തുറന്ന് ക്രിസ്റ്റ്യാനോ

ഏറ്റവുമധികം ടീമുകൾക്ക് അവസരമുള്ള യൂറോപ്പിൽ നിന്ന് ഇതുവരെ യോഗ്യതയുറപ്പിച്ചത് ഇംഗ്ലണ്ട് മാത്രം. 48 രാജ്യങ്ങൾക്ക് അവസരമുള്ള ലോകകപ്പിൽ 28 രാജ്യങ്ങൾ വിവിധവൻകരകളിൽ നിന്നായി യോഗ്യതയുറപ്പിച്ചു. യൂറോപ്പിൽ പക്ഷേ കാര്യങ്ങൾ എളുപ്പമല്ല. കഴിഞ്ഞ രണ്ട് തവണ ലോകകപ്പിന് പുറത്തിരുന്ന മുൻ ചാംപ്യൻമാരായ ഇറ്റലിക്ക് ഇത്തവണയും യോഗ്യത ഉറപ്പില്ല. നോർവെയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇറ്റലി. നോർവെ ഇനിയുള്ള മത്സരങ്ങളിൽ തോറ്റില്ലെങ്കിൽ പ്ലേഓഫ് കളിക്കേണ്ടി വരും അസൂറികൾക്ക്.

ഗ്രൂപ്പ് എയിൽ മുന്നിലുള്ള ജർമ്മനിക്കൊപ്പമുണ്ട് സ്ലൊവാക്യ. തൊട്ടുപിന്നിൽ വടക്കൻ അയർലൻഡ്. ആര് മുന്നിലെത്തുമെന്ന് പറയാനാകില്ല. നാലിൽ നാല് മത്സരവും ജയിച്ചിട്ടും സ്പെയിനിനും യോഗ്യതയുറപ്പിക്കാനായിട്ടില്ല.. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും മുൻചാംപ്യൻമാരായ ഫ്രാൻസും നെതർലൻഡ്‌സും ബെൽജിയവും ക്രൊയേഷ്യയുമെല്ലാം യോഗ്യത കാത്തിരിപ്പാണ്. ഇൻ്റർനാഷണൽ വിൻഡോയിലെ ഇത്തവണത്തെ മത്സരങ്ങൾ ടീമുകളുടെ ഭാവി നിർണയിക്കും.

European teams for World cup Qualification
കരിയറിൽ 400 അസിസ്റ്റുകളെന്ന ചരിത്രനേട്ടത്തിൽ മെസി! എംഎല്‍എസിൽ ഇരട്ടഗോളിൽ തിളങ്ങി ഇതിഹാസതാരം; ഇൻ്റര്‍ മയാമി പ്ലേ ഓഫില്‍

ആഫ്രിക്കയിൽ യോഗ്യതാ മത്സരങ്ങളിൽ നിന്ന് 9 ടീമുകൾ നേരിട്ട് ടിക്കറ്റുറപ്പിച്ചുകഴിഞ്ഞു. ഇൻ്റർ കോണ്ടിനൻ്റൽ പ്ലേഓഫിനായുള്ള സെമിപോരാട്ടങ്ങൾക്ക് നാളെ തുടക്കമാകും. നൈജീരിയക്ക് ഗാബോണും കോംഗോയ്ക്ക് കാമറൂണുമാണ് എതിരാളികൾ. ലാറ്റിനമേരിക്കയിൽ അർജൻ്റീനയും ബ്രസീലുമടക്കമുള്ള രാജ്യങ്ങൾ സൗഹൃദമത്സരങ്ങൾക്കും ഇറങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com