"ശബ്ദങ്ങള്‍ നിലയ്ക്കുമ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കുമോ?"; കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിച്ച് മഞ്ഞപ്പട

ക്ലബ്ബിനെ മുന്നോട്ടുനയിക്കാന്‍ കഴിവില്ലാത്തവരെ സ്ഥാനങ്ങളില്‍നിന്നും നീക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് മഞ്ഞപ്പട മുന്നോട്ടുവച്ചത്
"ശബ്ദങ്ങള്‍ നിലയ്ക്കുമ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കുമോ?"; കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിച്ച് മഞ്ഞപ്പട
Published on
Updated on

കൊച്ചി: ഐഎസ്എല്‍ മത്സരങ്ങളില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിക്കുകയാണെന്ന് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമിന്റെ മോശം പ്രകടനത്തിലും മാനേജ്‌മെന്റ് തീരുമാനങ്ങിളിലും പ്രതിഷേധം അറിയിച്ചാണ് ബഹിഷ്‌കരണ തീരുമാനം. ശേഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ മാച്ചുകളും ബഹിഷ്‌കരിക്കാനാണ് തീരുമാനം.

'വര്‍ഷങ്ങളായി ആരാധകര്‍ ഈ ക്ലബ്ബിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ ഒപ്പമുണ്ട്. എന്നാല്‍, തെറ്റായ നടത്തിപ്പിന്റെയും വ്യക്തമായ കാഴ്ചപ്പാടില്ലാത്തതിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും തുടര്‍ച്ചയാണ് ബഹിഷ്‌കരണത്തിലേക്ക് ആരാധകരെ ഇപ്പോള്‍ കൊണ്ടെത്തിച്ചത്. ആരാധകപിന്തുണ നിബന്ധനകളില്ലാത്തതല്ല; മറിച്ച്, അത് ഒരിക്കലും പരസ്പര ബഹുമാനത്തില്‍ അടിസ്ഥിതമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു,' എന്നാണ് മഞ്ഞപ്പട ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്.

"ശബ്ദങ്ങള്‍ നിലയ്ക്കുമ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കുമോ?"; കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിച്ച് മഞ്ഞപ്പട
IPL 2026 | തമ്പീ.. മയിൽവാഹനം, യെവൻ തലയല്ലെടാ... തലയെടുക്കിറവൻ!

വ്യക്തമായ ഒരു ഫുട്ബോള്‍ കാഴ്ചപ്പാടില്ലാത്ത സിഇഒയുടെയും സ്‌പോര്‍ട്ടിങ് ഡയറക്ടറുടെയും നടപടികള്‍ ചൂണ്ടിക്കാണിക്കുക, തുടര്‍പരാജയങ്ങളുടെയും കളിക്കളത്തിലെ നിലവാരത്തകര്‍ച്ചയുടെയും ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കുക, തുടര്‍ച്ചയായ നിര്‍വഹണ പിഴവുകള്‍ ടീമിന്റെ സ്ഥിരതയില്ലായ്മയിലും ദീര്‍ഘകാല പുരോഗതിയിലുമുണ്ടാക്കിയ ആഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുക, ആരാധകരെ ടീമില്‍നിന്നും അകറ്റുന്ന നടപടികളും അവരുടെ പ്രയത്‌നങ്ങളോടും അഭിപ്രായങ്ങളോടും അര്‍പ്പണമനോഭാവത്തോടുമുള്ള ഇവരുടെ അവഗണയും ചൂണ്ടിക്കാണിക്കുക, ക്ലബ്ബിന്റെ ഇപ്പോളത്തെ അവസ്ഥയുടെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കുകയും, ക്ലബ്ബിനെ മുന്നോട്ടുനയിക്കാന്‍ കഴിവില്ലാത്ത ഇത്തരക്കാരെ തല്‍സ്ഥാനങ്ങളില്‍നിന്നും നീക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് ആരാധക കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നത്.

"ശബ്ദങ്ങള്‍ നിലയ്ക്കുമ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കുമോ?"; കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിച്ച് മഞ്ഞപ്പട
IPL 2026 | ചെപ്പോക്കിലെ ധോണി-സഞ്ജു ഷോ ഇന്നോ? കാത്തിരിപ്പ് ഇനിയും നീളുമോ!

തുടര്‍ച്ചയായ നിരാശയും അസന്തോഷവും, കൂടാതെ ക്ലബ്ബിന്റെ ഹൃദയവും ആത്മാവുമായ ആരാധകര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാത്ത സാഹചര്യവും മൂലമാണ് ബഹിഷ്‌കരണത്തിലേക്ക് എത്തിയതെന്നും മഞ്ഞപ്പട പറയുന്നു.

നിലവിലെ അവസ്ഥ അംഗീകരിക്കാനാകില്ല എന്ന വ്യക്തവും ഏകീകൃതവുമായ പ്രഖ്യാപനത്തിന്റെ ഭാഗം കൂടിയാണ് പ്രഖ്യാപനമെന്നും തങ്ങളുടെ ശബ്ദം അവഗണിക്കപ്പെടുകയും, വില കുറഞ്ഞതാക്കപ്പെടുകയും ഞങ്ങളുടെ ആവേശം ചെയ്യുന്ന സാഹചര്യത്തില്‍ നിശ്ശബ്ദമായി പിന്തുണ നല്‍കുന്നത് നിരസിക്കുന്നു എന്നുമാണ് പോസ്റ്റില്‍.

വാഗ്ദാനങ്ങളെയോ വാക്കുകളെയോ അടിസ്ഥാനമാക്കി ഇനി മടങ്ങിയെത്തില്ലെന്നും നിര്‍ണായകമായ നടപടികള്‍ എടുത്തെങ്കില്‍ മാത്രമേ അത് സാധ്യമാകൂ എന്നും ആരാധകരുടെ ആശങ്കകള്‍ പരിഹരിക്കുകയും മാറ്റത്തിനുള്ള യഥാര്‍ത്ഥ പ്രതിബദ്ധത തെളിയിക്കുകയും വേണമെന്നും പോസ്റ്റില്‍ പറയുന്നു.

ആരാധകരെ ബഹുമാനിക്കുകയും, അവരുടെ വിശ്വസ്തത വിലമതിക്കുകയും. അവരുടെ ശബ്ദം കേള്‍ക്കുകയും ചെയ്യുന്ന ഒരു ക്ലബ്ബിനെയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ ശ്രമങ്ങളും ഉത്തരവാദിത്വവും കാണുന്നതുവരെ. ഞങ്ങളുടെ ബഹിഷ്‌കരണം തുടരും.

ബഹിഷ്‌കരണ നയങ്ങള്‍ മഞ്ഞപ്പടയുടെ മത്സരദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഗ്യാലറിയില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറുന്നു. ഗ്യാലറിയിലെ ബാനറുകളും കൊടികളും ഉള്‍പ്പെടെ മഞ്ഞപ്പടയുടെ എല്ലാ വസ്തുക്കളും നീക്കം ചെയ്യും. ബഹിഷ്‌കരണ സമയത്ത് മഞ്ഞപ്പട വഴി മാച്ച് ടിക്കറ്റുകള്‍ വില്‍ക്കുന്നതല്ല. ട്രേഡ് മാര്‍ക്ക് ഉള്ള പേരുകളോ ബാനറുകളോ ഉപയോഗിക്കുന്നത് വിലക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com