ഫ്രാൻസ് vs കൊളംബിയ; ഇന്ന് സൂപ്പർ പോരാട്ടം

ഇന്ത്യൻ സമയം രാത്രി 12.30ന് കൊളംബിയയിലെ മേരിലാൻഡിലാണ് മത്സരം.
france vs colombia friendly 2026
Published on
Updated on

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ന് സൂപ്പർ പോരാട്ടം. കരുത്തരായ ഫ്രാൻസ് കൊളംബിയയെ നേരിടും. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ തോൽപ്പിച്ചാണ് ഫ്രാൻസ് എത്തുന്നത്. അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് തോറ്റ കൊളംബിയ ജയത്തോടെ ലോകകപ്പിലേക്ക് തയ്യാറെടുക്കാനാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.30ന് കൊളംബിയയിലെ മേരിലാൻഡിലാണ് മത്സരം.

നേരത്തെ ലോകകപ്പിന് മുന്നോടിയായുള്ള ഹെവി വെയ്റ്റ് പോരാട്ടത്തിൽ ആഞ്ചലോട്ടിയുടെ ബ്രസീൽ ഫ്രാൻസിന് മുന്നിൽ കാലിടറി വീണിരുന്നു . കരുത്തരായ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട തോറ്റത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ ഫ്രാൻസ് പത്തു പേരായി ചുരുങ്ങിയിട്ടും ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരുന്നത് ബ്രസീൽ ഫാൻസിനെ നിരാശരാക്കി.

france vs colombia friendly 2026
പത്ത് പേരുമായി കളിച്ച ഫ്രാൻസിന് മുന്നിൽ കാലിടറി വീണ് ആഞ്ചലോട്ടിയുടെ ബ്രസീൽ

മത്സരത്തിന്‍റെ 32ാം മിനിറ്റിൽ നായകൻ കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. ഉസ്മാൻ ഡെംബലെയുടെ പാസിൽ നിന്ന് എഡേഴ്സണെ കാഴ്ചക്കാരനാക്കി എംബാപ്പെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഒലിവർ ജിറൂഡിൻ്റെ (57 ഗോൾ) റെക്കോർഡിന് തൊട്ടടുത്തെത്താനും ഫ്രഞ്ച് നായകനായി. 56 ഗോളുകളാണ് എംബാപ്പെ ദേശീയ ടീമിനായി അടിച്ചുകൂട്ടിയത്.

france vs colombia friendly 2026
ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികിൽ; ക്വാളിഫയർ ഫൈനലിൽ എതിരാളികൾ ബോസ്നിയ | FIFA World Cup 2026

Related Stories

No stories found.
News Malayalam 24x7
newsmalayalam.com