"ഞാൻ ഏറ്റവും മികച്ച ഫുട്ബോളർ"; മിസൈലാക്രമണ ഭീഷണിക്കിടയിലും റിയാദിൽ ഗോളടിമേളം തുടർന്ന് ക്രിസ്റ്റ്യാനോ

തകർപ്പൻ ഗോൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ ഗോൾനേട്ടം 981 ആയും ഉയർത്തി.
Cristiano Ronaldo scores 981st goal in Al Nassr’s 3-1 AFC win
Published on: 
Updated on: 

റിയാദ്: ഹൂതി മിസൈൽ ആക്രമണ ഭീഷണിയെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കിടയിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ലീഗ് മത്സരത്തിൽ നെഫ്ത്ചി ഫെർഗാനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സൗദി ലീഗ് ജേതാക്കളായ അൽ നസർ. മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് തകർപ്പൻ ഗോൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ ഗോൾനേട്ടം 981 ആയും ഉയർത്തി.

റിയാദിലേക്ക് ഇന്നലെ രാത്രിയോടെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി തടഞ്ഞ് നശിപ്പിച്ചതിനെ തുടർന്ന് തലസ്ഥാനത്ത് സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു. സുരക്ഷ മുൻനിർത്തി അൽ അവ്വൽ പാർക്കിൽ നടക്കേണ്ടിയിരുന്ന മത്സരം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. കളിക്കളത്തിന് പുറത്ത് സുരക്ഷാ ഭീഷണികൾ നിലനിന്നിരുന്നെങ്കിലും, കളി പുനരാരംഭിച്ചതോടെ അൽ നസർ മികച്ച പ്രകടനത്തിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

Cristiano Ronaldo scores 981st goal in Al Nassr’s 3-1 AFC win
തരക്കേടില്ലാത്ത തുടക്കം; ആഷ്‌ലി വെസ്റ്റ്‌വുഡിന് ബ്ലാസ്റ്റേഴ്സിനെ ഇക്കുറി കിരീടത്തിലേക്ക് നയിക്കാനാകുമോ ?

അതേസമയം, ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അവകാശപ്പെട്ടു. സിഎൻഎൻ പോർച്ചു​​ഗലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ ഈ അവകാശവാദം. താൻ നേടിയ ​ഗോളുകൾക്ക് അർഹിച്ച അം​ഗീകാരം ലഭിക്കുന്നില്ലെന്നും സൂപ്പർതാരം നിരാശയോടെ പ്രതികരിച്ചു. പോർച്ചു​ഗൽ പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ക്രിസ്റ്റ്യാനോ അനുവാദമില്ലാതെ ​ദേശീയ ക്യാംപ് വിട്ടത് വലിയ വിവാദമായിരുന്നു. പിന്നാലെ പോർച്ചു​ഗീസ് ഫുട്ബോൾ ഫെ‍ഡറേഷൻ താരത്തിന് താത്കാലിക വിലക്കും ഏർപ്പെടുത്തിയിരുന്നു.

"ആളുകൾ എൻ്റെ നിമിഷങ്ങളെയോ... ​ഗോളുകളെയോ വിലമതിക്കുന്നില്ല, അല്ലേ? ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെയാണ്. ആരാണ് മികച്ചവൻ എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല. നിങ്ങൾ ​ഗോളുകൾ അടിച്ചുകൊണ്ടിരിക്കുകയേ വേണ്ടൂ. കണക്കുകൾ എല്ലാം വ്യക്തമാക്കുന്നുണ്ട്. ഞാൻ ഭാവിയെക്കുറിച്ച് വല്ലാതെ ചിന്തിക്കാറില്ല. എൻ്റെ കുഞ്ഞുങ്ങളെ തൊട്ട് ആണയിടുന്നു ഞാൻ ഈ മൊമൻ്റിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്ക് ഫുട്ബോൾ കളിക്കാൻ തോന്നില്ല. അല്ലെങ്കിൽ മടിയായിരിക്കും. എനിക്കത് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല," റൊണാൾഡോ കൂട്ടിച്ചേർത്തു.

Cristiano Ronaldo scores 981st goal in Al Nassr’s 3-1 AFC win
ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ച് കൂട്ടാൻ മിസോറമുകാരൻ സ്ട്രൈക്കർ; രണ്ടു വർഷത്തേക്ക് കരാർ ഒപ്പിട്ടു
News Malayalam 24x7
newsmalayalam.com