കലൂർ ഇന്ന് നീലക്കടലാകും; ഇന്ത്യ-ഹോങ്കോങ് എഎഫ്‌സി മത്സരം ഇന്ന്

ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞതിനാൽ കലൂർ ഇന്ന് നീലക്കടലാകും.
India vs Hong Kong in AFC Asian Cup Qualifiers
ഇന്ത്യ-ഹോങ്കോങ് മത്സരത്തിനിടെSource: x/ India Sports Central
Published on
Updated on

കൊച്ചി: എഎഫ്‌സി യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. രാത്രി 7ന് കലൂർ ജവഹർലാൽ നെഹ്‌റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. 10 വർഷത്തിന് ശേഷമാണ് ഇന്ത്യ കലൂരിൽ വീണ്ടും പന്ത് തട്ടുന്നത്. ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞതിനാൽ കലൂർ ഇന്ന് നീലക്കടലാകും.

മലയാളി താരം ബിജോയും ഇന്ത്യൻ പൗരത്വം സ്വീകരിച്ച റയാൻ വില്യംസും ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കും. ടൂർണമെൻ്റിൽ നിന്ന് ഇരു ടീമുകളും നേരത്തെ തന്നെ പുറത്തായെങ്കിലും റാങ്കിങ് പോയിൻ്റിൽ അടക്കം മത്സരം ഇന്ന് നിർണായകമാണ്. ഒടുവിൽ ഹോങ്കോങ്ങിനോട് ഏറ്റുമുട്ടിയ മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു.

India vs Hong Kong in AFC Asian Cup Qualifiers
ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികിൽ; ക്വാളിഫയർ ഫൈനലിൽ എതിരാളികൾ ബോസ്നിയ | FIFA World Cup 2026
News Malayalam 24x7
newsmalayalam.com