ഈ ഫുട്‌ബോള്‍ സ്‌നേഹം മെസിയെ കാണുമ്പോള്‍ മാത്രമേ ഉള്ളോ? ചര്‍ച്ചയായി സന്ദേശ് ജിങ്കന്റെ കുറിപ്പ്

"നമ്മള്‍ കായിക വിനോദത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിലും, സ്വന്തം കളിക്കാരെ പിന്തുണയ്ക്കാന്‍ മാത്രം ആ സ്‌നേഹം വളര്‍ന്നിട്ടില്ലെന്നുമാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്"
ഈ ഫുട്‌ബോള്‍ സ്‌നേഹം  മെസിയെ കാണുമ്പോള്‍ മാത്രമേ ഉള്ളോ? ചര്‍ച്ചയായി സന്ദേശ് ജിങ്കന്റെ കുറിപ്പ്
Image: Instagram
Published on
Updated on

കോടികള്‍ ചെലവഴിച്ച് ലയണല്‍ മെസിയെ ഇന്ത്യയിലെത്തിച്ചതിന്റെ യുക്തി ചോദ്യം ചെയ്ത് ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍. ഇന്ത്യന്‍ ഫുട്‌ബോളില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും ശരിക്കും ആശങ്കയുണ്ടോ എന്ന് ശരിക്കും ചിന്തിച്ചു പോകുകയാണെന്നും ജിങ്കന്‍ പ്രതികരിച്ചു.

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം മുഴുവന്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റിയതിന്റെ ആവേശം അല്‍പം അടങ്ങിയ സാഹചര്യത്തില്‍ കുറച്ച് കാര്യങ്ങള്‍ പറയുന്നു എന്ന കുറിപ്പോടെയാണ് ജിങ്കന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ഈ ഫുട്‌ബോള്‍ സ്‌നേഹം  മെസിയെ കാണുമ്പോള്‍ മാത്രമേ ഉള്ളോ? ചര്‍ച്ചയായി സന്ദേശ് ജിങ്കന്റെ കുറിപ്പ്
"ഇവിടെ പന്തുതട്ടണമെന്ന് ആഗ്രഹമുണ്ട്..."; വീണ്ടും ഇന്ത്യയിലെത്തുമോ? പ്രതീക്ഷയേകി മടങ്ങും മുൻപുള്ള മെസിയുടെ വാക്കുകൾ

"നമ്മുടെ രാജ്യം ഫുട്‌ബോളിനെ ഇത്രയും സ്‌നേഹിക്കുന്നുവെന്ന് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയങ്ങളും ഫുട്‌ബോളിനായി ആളുകള്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാന്‍ തയ്യാറാകുന്നതും കാണുമ്പോള്‍ അഭിമാനം തോന്നുന്നു.

എങ്കിലും എന്നെ അസ്വസ്ഥനാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്. നമ്മുടെ സ്വന്തം ഫുട്‌ബോള്‍ ആവാസവ്യവസ്ഥ വലിയൊരു പ്രതിസന്ധിയിലൂടെയും ഏറ്റവും പ്രയാസകരവുമായ ഘട്ടത്തിലൂടെയും കടന്നു പോകുന്ന സമയമാണ്. മുന്നില്‍ സജീവമായ ആഭ്യന്തര മത്സരങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയിലെ ഫുട്‌ബോളില്‍ നിക്ഷേപം നടത്താന്‍ ആരും മുന്നോട്ടു വരാത്തതു കൊണ്ട് എല്ലാം അവസാനിപ്പിക്കുന്നതിന്റെ വക്കിലാണോ എന്ന് പോലും തോന്നിപ്പോകുന്ന സമയത്താണ് ഒരു ടൂറിനു വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്.

നമ്മള്‍ കായിക വിനോദത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിലും, സ്വന്തം കളിക്കാരെ പിന്തുണയ്ക്കാന്‍ മാത്രം ആ സ്‌നേഹം വളര്‍ന്നിട്ടില്ലെന്നുമാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. നേരിടാന്‍ പോകുന്ന വിമര്‍ശനങ്ങളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. പ്രകടനങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. പക്ഷെ, ഫുട്‌ബോള്‍ എന്നത് ഒറ്റപ്പെട്ട ഒന്നല്ല. ഈ കളിയെക്കുറിച്ച് ശരിക്കും അറിവുള്ളവര്‍ക്ക് അറിയാം, കൃത്യമായ ഘടനയും സ്ഥിരതയും വിശ്വാസവും മൈതാനത്തെ പ്രകടനങ്ങളെ എത്രത്തോളം സ്വാധീനിക്കുമെന്ന്.

ഈ ഫുട്‌ബോള്‍ സ്‌നേഹം  മെസിയെ കാണുമ്പോള്‍ മാത്രമേ ഉള്ളോ? ചര്‍ച്ചയായി സന്ദേശ് ജിങ്കന്റെ കുറിപ്പ്
ആനന്ദ് അംബാനി മെസ്സിക്ക് സമ്മാനിച്ച ലിമിറ്റഡ് എഡിഷൻ വാച്ചിൻ്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ!

നമുക്ക് നല്ല ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാക്കാം.

സത്യം പറഞ്ഞാല്‍, ഇപ്പോള്‍ പല കാര്യങ്ങളിലും എനിക്ക് സംശയങ്ങള്‍ തോന്നുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ആ നിമിഷങ്ങള്‍ അനുഭവിക്കാനും കഴിഞ്ഞതില്‍ ഞാന്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു. ഈ അവസരം ഫുട്‌ബോളിനെ സ്‌നേഹിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, നമ്മുടെ നാട്ടില്‍ അതിനെ എങ്ങനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു".

Related Stories

No stories found.
News Malayalam 24x7
newsmalayalam.com