ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം നടത്താൻ അനുമതി നൽകി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ

ഇന്ന് ഐഎസ്എൽ ക്ലബ്ബുകളുമായുള്ള യോഗത്തിന് ശേഷമാണ് നിർണായക തീരുമാനം.
ISL 2025-26 season, AIFF, Super Cup football 2025
Source: X/ ISL
Published on

ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം നടത്താൻ അനുമതി നൽകി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇന്ന് ഐഎസ്എൽ ക്ലബ്ബുകളുമായുള്ള യോഗത്തിന് ശേഷമാണ് നിർണായക തീരുമാനം.

സൂപ്പർ കപ്പ് സെപ്റ്റംബർ-ഡിസംബർ സമയത്തേക്ക് മാറ്റാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ‌ഐ‌എഫ്‌എഫ്) തീരുമാനിച്ചു. ഐ‌എസ്‌എല്ലിന്റെ ആദ്യ റൗണ്ടിനായി മാറ്റിവെച്ചിരുന്ന സമയം ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ സൂപ്പർ കപ്പ് ടൂർണമെന്റ് ഈ സമയത്ത് നടത്തും.

എഐഎഫ്എഫ് പ്രസിഡൻ്റ് കല്യാൺ ചൗബെ ഇന്ന് ഐഎസ്എൽ ക്ലബ് മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ടൂർണമെന്റിനായുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകുകയും ചെയ്തിട്ടുണ്ട്. വിജയിക്കുന്ന ടീം എഎഫ്‌സി ചാംപ്യൻസ് ലീഗ് ടു പ്രാഥമിക മത്സരങ്ങളിൽ ഇടം നേടും.

ISL 2025-26 season, AIFF, Super Cup football 2025
ഫുട്ബോൾ താരങ്ങൾക്ക് വെല്ലുവിളി; കളിക്കളത്തിൽ ഇടംപിടിച്ച് റോബോട്ടുകൾ |VIDEO

Related Stories

No stories found.
News Malayalam 24x7
newsmalayalam.com